Oddly News

മനുഷ്യനു മാത്രമല്ല കടുവയ്ക്കും ഭാര്യയെ പേടി ! ഉറക്കമുണർത്താൻ ശ്രമിച്ച ആണ്‍കടുവയ്ക്ക് കിട്ടിയത് എട്ടിന്റെ പണി- വീഡിയോ

ആണുങ്ങൾക്ക് ഈ ലോകത്ത് ആകെ പേടിയുണ്ടെങ്കിൽ അത് സ്വന്തം ഭാര്യമാരെ ആണെന്ന് പറയാറുണ്ട്. മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും അത് വാസ്തവമാണെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ രസകരമായ ഒരു വീഡിയോ. പെൺകടുവയുടെ ഉറക്കം കെടുത്താൻ ശ്രമിക്കുന്ന ആൺകടുവക്ക് കിട്ടുന്ന എട്ടിന്റെ പണിയാണ് വീഡിയോയിൽ കാണുന്നത്.
വീഡിയോ കാണുമ്പോൾ ഭാര്യയുടെ മുൻപിൽ കടുവക്ക് പോലും രക്ഷയില്ലല്ലോ എന്നു നാം ചിന്തിച്ചുപോകും.

@Nature Is Amazing എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു മൃഗശാലക്കുള്ളിൽ നിന്നോ അല്ലെങ്കിൽ സമാനമായ രീതിയിൽ മൃഗങ്ങളെ പാർപ്പിക്കുന്ന ഒരു സ്ഥലത്ത് നിന്നോ പകർത്തപ്പെട്ടതാണ് ഈ വീഡിയോ . ഗ്ലാസ്‌ ഭിത്തികളാൽ സംരക്ഷിക്കപ്പെട്ട ഒരു കൂട്ടിൽ ഒരു പെൺകടുവ കിടന്ന് ഉറങ്ങിന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. തൊട്ടടുത്തായി ഒരു ആൺകടുവയും ഉണ്ട്. തൊട്ടടുത്ത നിമിഷം ആൺകടുവ പെൺകടുവായെ തന്റെ കൈകൾ ഉപയോഗിച്ച് തട്ടിയുണർത്താൻ ശ്രമിക്കുന്നു. പെൺകടുവയുടെ സമാധാനപരമായ ഉറക്കം ശല്യപ്പെടുത്തിയതും , തുടർന്ന് സംഭവിക്കുന്നത് കാണികളെ ഞെട്ടിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്നു.

പെൺകടുവ രോഷത്തോടെ ഉണരുകയും ആൺകടുവക്ക് നേരെ ഗർജിച്ചുകൊണ്ട് അടുക്കുകയും ചെയ്യുന്നു. തെറ്റ് മനസ്സിലാക്കിയ ആൺകടുവ ഉടൻ തന്നെ പ്രാണരക്ഷാർത്ഥം തിരിഞ്ഞ് ഭയന്ന് ഓടിപ്പോകുന്നു.. കോപാകുലയായ ഒരു പെണ്ണിനെ തടയാൻ കാട്ടിലെ രാജാവിന് പോലും ധൈര്യമില്ല പിന്നല്ലേ കടുവ എന്നു തെളിയിക്കുന്ന ഈ ദൃശ്യങ്ങൾ കാഴ്ചക്കാരെ ഏറെ രസിപ്പിച്ചു.

ഈ വൈറലായ വീഡിയോ എപ്പോൾ, എവിടെയാണ് പകർത്തിയതെന്നതിന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. എന്നിരുന്നാലും, നിമിഷ നേരങ്ങൾക്കുള്ളിലാണ് രസകരമായ ഈ വീഡിയോ വൈറലായി മാറിയത്. വീഡിയോയ്ക്ക് ഇതിനകം 422,000-ലധികം കാഴ്‌ചക്കാരെ ലഭിച്ചു., നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

https://twitter.com/AMAZlNGNATURE/status/1892410319613419693

ഒരു ഉപയോക്താവ് തമാശയായി പറഞ്ഞു, “അവൾ അവളുടെ കാമുകനെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു..! എന്ത് ധൈര്യത്തിലാ അവളെ ഉണർത്താൻ ശ്രമിച്ചത്. മറ്റൊരാൾ “ ഇതെന്റെ വീട്ടിലെ സ്ഥിരം കാഴ്ചയാണ്” എന്നാണ് രസകരമായി കുറിച്ചത്. മൂന്നാമത്തെ ഉപയോക്താവ് , “ചേട്ടാ. അവൾക്ക് തലവേദനയുണ്ട്. അവൾക്ക് ഇപ്പോൾ ഒരു മൂഡില്ല.” എന്നാണ് പരിഹാസരൂപേണ കുറിച്ചത്.
.
അതേസമയം വീഡിയോയിലൂടെ മനസിലാകുന്നത്, ഗാഢനിദ്രയിൽ നിന്ന് ഉണർത്തപ്പെടുന്നത് ആരും ഇഷ്ടപ്പെടുന്നില്ല എന്നാണ്, അതിപ്പോൾ ഒരു ഭീകരനായ കടുവ പോലും. ഏതായാലും കടുവയുടെ ഭയവും തമാശ നിറഞ്ഞ പ്രതികരണവും എല്ലാം ഈ വീഡിയോയെ ഇന്റർനെറ്റ് സെൻസേഷനാക്കി മാറ്റിയെന്നു പറയാം.

Leave a Reply

Your email address will not be published. Required fields are marked *