സ്ത്രീകളിൽ ഉണ്ടാകുന്ന ഗർഭധാരണത്തിന്റെ സാധാരണ ലക്ഷണമാണ് വൊമിറ്റിംഗ് അഥവാ ഛർദ്ദി. ഛർദ്ദിൽ ഉണ്ടാകുമ്പോഴാകും കൂടുതൽ സ്ത്രീകളും വീട്ടിൽ വെച്ച് ഗർഭധാരണ കിറ്റുകൾ ഉപയോഗിച്ച് അവർക്ക് ഗർഭം ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നത്. ഇതൊക്കെ സ്ത്രീകളെ സംബന്ധിക്കുന്ന കാര്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഏതെങ്കിലും സ്ത്രീകൾ ഭർത്താക്കന്മാരെ ഗർഭധാരണത്തിന് പരിശോധിക്കാറുണ്ടോ?
അങ്ങനെ ആരെങ്കിലും ചെയ്താൽ അത് ഭാര്യമാരുടെ ഭാഗത്തുനിന്നുള്ള തികഞ്ഞ വിഡ്ഢിത്തവും പ്രകൃതി നിയമത്തിന് വിരുദ്ധവുമാണെന്ന് പറയാം. ഏതായാലും അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഛർദ്ദിലുണ്ടായ ഒരു ഭർത്താവിനോട് ഗർഭം പരിശോധിക്കാൻ പറയുന്ന ഭാര്യയുടെ വീഡിയോയാണിത്.
എന്നാൽ വീഡിയോ കണ്ട് പലരും പൊട്ടിച്ചിരിച്ചു. കാരണം ഭാര്യയും ഭർത്താവും തമ്മിലുള്ള രസകരമായ നിമിഷങ്ങളാണ് ഈ വൈറൽ വീഡിയോ കാണിക്കുന്നത്. ഭർത്താവിന് ഓക്കാനം അനുഭവപ്പെടുകയും വാഷ് ബേസിനിൽ ഛർദ്ദിക്കുകയും ചെയ്യുന്നു. ഇത് കണ്ട ഭാര്യ പ്രെഗ്നൻസി കിറ്റ് വാങ്ങാൻ ഒരു മെഡിക്കൽ സ്റ്റോറിലേക്ക് പോകുന്നു. അമ്മായിയമ്മയോട് സുവാർത്ത പങ്കുവെക്കാൻ ഗർഭം പരിശോധിക്കാൻ അവൾ ഭർത്താവിനോട് ആവശ്യപ്പെടുന്നു. എന്നാൽ ഗർഭധാരണ കിറ്റ് കണ്ട് ഭർത്താവ് അമ്പരക്കുകയാണ്. തുടർന്ന് തന്റെ ഗർഭ പരിശോധന അമ്മയുമായി പങ്കിടുന്നതിൽ നിന്ന് അവളെ തടയാൻ ഭർത്താവ് അവളുടെ പിന്നാലെ ഓടുന്നു.
കേശവശശിവ്ലോഗിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ വൈറൽ വീഡിയോ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. വീഡിയോ ഇതിനകം 399,816 ലൈക്കുകൾ നേടി. നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്.
ഒരു കാഴ്ചക്കാരൻ അഭിപ്രായപ്പെട്ടു, “ഒടുവിൽ ആ സന്തോഷ മുഹൂർത്തം വന്നെത്തി” എന്നാണ്. രണ്ടാമത്തെ കാഴ്ചക്കാരൻ രസകരമായി അഭിപ്രായപ്പെട്ടു, “ഞാൻ കുട്ടിയുടെ പേരിനെക്കുറിച്ച് ചിന്തിക്കുകയാണ്, പെൺകുട്ടിക്കും ആൺകുട്ടിക്കും ഞാൻ എന്ത് പേരിടണം?” തുടങ്ങി തമാശ നിറഞ്ഞ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്.