ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. ഒരു നായയും ഒരു തെരുവ് പൂച്ചക്കുട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ രംഗങ്ങളാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനോടകം ദശലക്ഷത്തിലധികം കാഴ്‌ചകളും 64,000 ലൈക്കുകളും നേടി ഈ വീഡിയോ.
നല്ല മഴയുള്ള ഒരു ദിവസം തുറസായ ഒരു പ്രദേശത്ത് തണുത്ത് വിറച്ചു നടന്നുനീങ്ങുന്ന ഒരു പൂച്ചക്കുട്ടിയിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്.
നിർത്താതെ പെയ്യുന്ന ചാറ്റൽ മഴയിൽ, പൂച്ചക്കുട്ടി നിസ്സഹായനായി നില്‍ക്കുന്നു. തണുത്തുവിറച്ചു തീർത്തും ദുർബലയായിട്ടാണ് പൂച്ചക്കുട്ടിയുടെ നടത്തം. അപ്പോഴാണ് അനുകമ്പയുള്ള ഒരു നായ കടന്നുവരുന്നത്.
പൂച്ചക്കുട്ടിയുടെ നിസഹായാവസ്ഥ കണ്ട് നായ ശ്രദ്ധാപൂർവ്വം പൂച്ചക്കുട്ടിയെ സമീപിക്കുന്നു. സൗമ്യമായി തലകുലുക്കി അതിനെ സുരക്ഷിത സ്ഥലത്തേയ്ക്ക് നയിക്കുന്നു. ക്ഷമയോടും ശ്രദ്ധയോടും കൂടി നായ നനഞ്ഞ പൂച്ചക്കുട്ടിയെ നായയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയും, മഴയിൽ നിന്ന് അഭയം നൽകുകയും ചെയ്യുന്നു.
ലളിതവും എന്നാൽ ഏറെ അർത്ഥവത്തായതുമായ ഈ രംഗം സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. കമന്റ് സെക്ഷനിൽ പലരും ഹൃദയസ്പർശിയായ സന്ദേശങ്ങൾ പങ്കുവെച്ചു. പലരും നായയുടെ സഹാനുഭൂതിയെയും ബുദ്ധിയെയും പ്രശംസിച്ചു. ഒരു ഉപയോക്താവ് എഴുതി, “മൃഗങ്ങൾക്ക് ഏറ്റവും ശുദ്ധമായ ഹൃദയമുണ്ട്. ഞങ്ങൾ അവ അർഹിക്കുന്നില്ല!” മറ്റൊരാൾ കൂട്ടിച്ചേർത്തു, “ഈ നായ മനുഷ്യരാശിക്ക് ഒരു മാതൃകയാണ്.”
ഇതുപോലുള്ള വൈറൽ വീഡിയോകൾ പ്രകൃതിയിൽ നിലനിൽക്കുന്ന മനോഹരമായ ബന്ധങ്ങളെ ഓർമ്മിപ്പിക്കുന്നു. മനുഷ്യർ പലപ്പോഴും മൃഗങ്ങളുടെ വികാരങ്ങളെ കുറച്ചുകാണുമ്പോൾ, ഇത്തരം നിമിഷങ്ങൾ അവർ വലിയ ദയയ്ക്കും അനുകമ്പയ്ക്കും പ്രാപ്തരാണെന്ന് തെളിയിക്കുന്നു.
നിങ്ങളൊരു മൃഗസ്‌നേഹിയായാലും അല്ലെങ്കിലും ഉന്മേഷദായകമായ ഉള്ളടക്കം ആസ്വദിക്കുന്ന ആളായാലും, ഈ വൈറൽ വീഡിയോ നിങ്ങളുടെ ദിവസം ശോഭനമാക്കുമെന്ന് ഉറപ്പാണ്.