Oddly News

വാസ്തുവിദ്യാ മാസ്റ്റർപീസ്; ഇത് ആരെയും വിസ്മയിപ്പിക്കുന്ന ‘നിഴലുകളില്ലാത്ത പള്ളി’ !

പല നൂറ്റാണ്ടുകളായി വാസ്തുവിദ്യയുടെ അത്ഭുതങ്ങളൊക്കെ  നമ്മള്‍ കണ്ടിട്ടുണ്ടാവാം. കാലചക്രം മുന്നോട്ട് സഞ്ചരിക്കുന്നതനുസരിച്ച് പുതിയ അത്ഭുതങ്ങള്‍ രൂപം എടുത്തുകൊണ്ടിരിക്കുന്നു. ഇപ്പോളിതാ വാസ്തുവിദ്യാ അത്ഭുതങ്ങളുടെ പട്ടികയില്‍ ചേര്‍ന്നിരിക്കുകയാണ് ചൈനയിലെ ചെങ്ഡുവിലുള്ള സിനോ- ഫ്രഞ്ച് സയന്‍സ് പാര്‍ക്ക്. ലോകം മുഴുവന്‍ ഈ പളളി അറിയപ്പെടുന്നതാവട്ടെ നിഴലുകള്‍ ഇല്ലാത്ത പള്ളിയെന്നാണ്. അത്ഭുതം തോന്നുന്നുണ്ടാവാം.. എന്നാല്‍ കാര്യം സത്യമാണ്. ഫ്രാൻസും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ‘നിഴലില്ലാത്ത ദേവാലയം’ ഭാവനയുടെ അതിർവരമ്പുകളെ തകർക്കുന്ന ഒരു വാസ്തുവിദ്യാ മാസ്റ്റർപീസ് ആണ്.

ചൈനയിലെ പര്‍പ്പിള്‍ ലാവെന്‍ഡര്‍ വയലില്‍ നിര്‍മ്മിച്ച ഈ ചര്‍ച്ച് കത്തോലിക്കാ പള്ളികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് . ഷാങ്ഹായ് ഡാച്വാൻ ആർക്കിടെക്റ്റുകൾ രൂപകൽപ്പന ചെയ്ത സിനോ-ഫ്രഞ്ച് സയന്‍സ് പാര്‍ക്ക് ചര്‍ച്ച് എന്ന് പേരിട്ടിരിക്കുന്ന പള്ളി, ലൈറ്റ് മെറ്റീരിയലുകളും പുതിയ നിര്‍മ്മാണ സാങ്കേതികതകളും ഉപയോഗിച്ച് പരമ്പരാഗത പള്ളിയുടെ രൂപത്തെ പുനര്‍നിര്‍വചിച്ചിരിക്കുന്നു. മനോഹരമായ ലാവെന്‍ഡര്‍ വയലിലാണ്  65 ചതുരശ്ര മീറ്റര്‍ മാത്രം വിസ്തൃതിയുള്ള പള്ളി സ്ഥിതി ചെയ്യുന്നത്.

സ്വയം വെളിച്ചവും നിഴലും ലഭിക്കുന്നതിനും  മനോഹരമായ രൂപം നല്‍കുന്നതിനുമായി ആയിരകണക്കിന് വരുന്ന വെളുത്ത ബീമുകള്‍ ഉപയോഗിച്ചാണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.ഇത് വളരെ ലളിതവും വെളുത്തതും വെളിച്ചം പോലെ കാണപ്പെടുന്നതുമായതിനാലാണ് നിഴലുകളില്ലായെന്ന് വിശേഷിപ്പിക്കുന്നത്. സൂര്യന്റെ അസ്തമയ സമയത്ത് പള്ളി ഒരു പ്രകാശ കിരണമായി മാറും.  നേര്‍ത്ത കട്ടിയുളള സ്റ്റീല്‍ ഫ്രെയിമാണ് ഈ പള്ളിയുടെ പ്രധാന ഘടന ഫ്രെയിം.

നെറ്റിസൻമാരും കലാപ്രേമികളും ഒരുപോലെ ഈ സൃഷ്ടിയുടെ വിസ്മയത്തിലാണ്. ഇത് ക്രിസ്തുമതത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണെന്ന് ചില കോണുകളിൽ നിന്നുള്ള ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് മറ്റൊരു ഉപയോക്താവ് വിശദീകരിച്ചു, “കൂട്ടുകാരേ, ഇതൊരു കലാസൃഷ്ടിയാണ്. അതെ, ഇതിന് മതപരമായ പ്രത്യാഘാതങ്ങളുണ്ട്, പക്ഷേ ഇപ്പോഴും അത് മനോഹരമാണ്… കല കലയാണ്, അത് അഭിനന്ദിക്കപ്പെടണം.

https://www.instagram.com/reel/C4yJ0t4xpRs/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==