Movie News

ഒന്നും നോക്കേണ്ട എന്ത് വേണമെങ്കിലും ചെയ്‌തോയെന്ന് രജനികാന്ത് പറഞ്ഞു, അദ്ദേഹം എനിക്ക് ദൈവമാണ് ; വിനായകന്‍ പറയുന്നു

നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ എന്ന ചിത്രത്തിന്റെ ആവേശം ഇപ്പോഴും അലയടിയ്ക്കുകയാണ്. രജനികാന്തിന്റെ നായക വേഷത്തോളം പ്രശംസ പിടിച്ചു പറ്റാന്‍ വില്ലന്‍ വേഷത്തിലെത്തിയ വിനായകന് സാധിച്ചു. ഒരു വില്ലന് ഇത്രയധികം ആരാധകര്‍ ഉണ്ടാകുന്നത് അപൂര്‍വ്വമായ കാര്യം തന്നെയാണ്. അതിന് നൂറ് ശതമാനം പ്രശംസ നേടുന്നത് വിനായകന്റെ അഭിനയ മികവ് തന്നെയാണ്. വര്‍മ്മന്‍ എന്ന കഥാപാത്രത്തെ കുറിച്ചും രജനികാന്തിന് തന്റെ മനസിലുള്ള സ്ഥാനത്തെ കുറിച്ചും തുറന്നു പറയുകയാണ് വിനായകന്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ വാചാലനായത്.

” വര്‍മ്മന്‍ എന്ന കഥാപാത്രത്തെ അവര്‍ കൃത്യമായി പ്രോഗ്രാം ചെയ്തിരുന്നു. ഈ കഥാപാത്രം ഇങ്ങനെ ഇരിയ്ക്കണം. അത് വലിയൊരു അനുഗ്രഹമാണ്. ലൊക്കേഷനില്‍ ഒരു എനര്‍ജി സോഴ്‌സസ് വേണം. അതായത് നമ്മളെ അങ്ങ് അഴിച്ചങ്ങ് വിടണം. അല്ലെങ്കില്‍ നമ്മള്‍ ബാലന്‍സ് ചെയ്യും. വലിയ ആളുണ്ട്. അങ്ങനെയൊക്കെ പറയുമ്പോള്‍ നമ്മള്‍ മാനസികമായി ഡൗണ്‍ ആകും. പക്ഷേ….ബാവ (രജനികാന്ത് ) ആണ് പറയുന്നത് ചെയ്‌തോളാന്‍ കെട്ടി അങ്ങ് പിടിയ്ക്കുകയാണ് എല്ലാ ദിവസവും. ഒരുമിച്ച് ഷൂട്ടുള്ള എല്ലാ ദിവസവും ഷൂട്ട് കഴിയുമ്പോ ”വിനായകന്‍ എങ്കെ ഇരുക്കെന്ന്” ചോദിയ്ക്കും ബാവ. എന്നിട്ട് കെട്ടി പിടിച്ചിട്ടാണ് പോകുന്നത്. അതിന്റെ അപ്പുറത്ത് എന്താണ്. ഒന്നും നോക്കേണ്ട എന്ത് വേണമെങ്കിലും ചെയ്‌തോ. പിന്നെ എന്നെ പോലെ ഒരാള്‍ക്ക് വേണ്ടത്. 25-30 കൊല്ലം മുന്‍പേ ബാവയെ ഫോളോ ചെയ്താണ് ജീവിച്ചത്. അദ്ദേഹം എനിക്ക് ദൈവമാണ്.” – വിനായകന്‍ പറയുന്നു.