Movie News

വിക്രമും പിന്തുണയ്ക്കുന്നില്ല, സാമ്പത്തിക പ്രതിസന്ധി; ധ്രുവനച്ചത്തിരം റിലീസ് മാറ്റിവെച്ചതായി ഗൗതം വാസുദേവ് മേനോന്‍

തമിഴ്‌നടന്‍ ചിയാന്‍ വിക്രത്തിന്റെ ആരാധകര്‍ ദീര്‍ഘനാളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. ഇന്ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ പുറത്തിറങ്ങുകയുള്ളൂ എന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ഗൗതം മേനോന്‍. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്ത് അറിയിച്ചത്.

ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടും ധ്രുവനച്ചത്തിരം ഇന്ന് സ്‌ക്രീനുകളില്‍ എത്താന്‍ സാധ്യമാക്കാത്തതില്‍ ക്ഷമ ചോദിച്ചാണ് ഗൗതം ​മേനോന്റെ കുറിപ്പ്. പക്ഷേ റിലീസ് സാധ്യമാക്കാന്‍ ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണെന്നും മികച്ച രീതിയില്‍ നല്ല അനുഭവമായി ചിത്രം എത്തുമെന്നും ഗൗതം മേനോന്‍ പറഞ്ഞു.

നവംബര്‍ 24 ന് സിനിമ റിലീസാകുമെന്നാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് സിനിമ പ്രഖ്യാപിച്ച ദിവസം തന്നെ വരുമോയെന്ന് വീണ്ടും സംശയമുണ്ടായിരുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം യു/എ സെന്‍സര്‍ ചെയ്തു. എന്നാല്‍ സിനിമയുടെ ബുക്കിംഗ് തമിഴ്‌നാട്ടിലും മറ്റിടങ്ങളിലും ഇതുവരെ തുടങ്ങിയിട്ടില്ല എന്നതാണ് വിവരം. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗൗതം മേനോനോട് മദ്രാസ് ഹൈക്കോടതിയില്‍ 8 കോടി രൂപ നല്‍കാന്‍ ആവശ്യപ്പെട്ടതായും തുക അടച്ചുകഴിഞ്ഞാല്‍ സിനിമ സുഗമമായി റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

സിനിമയുടെ റിലീസ് ഏറ്റെടുക്കാന്‍ ഗൗതം മേനോന് തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ചില വിതരണ പങ്കാളികള്‍ രംഗത്തെത്തിയെങ്കിലും അവര്‍ ഉന്നയിച്ച ആവശ്യം സംവിധായകന് തൃപ്തികരമായിട്ടില്ല. അതിനാല്‍ റിലീസിന്റെ ദു:സ്ഥിതി തുടരുകയാണ്. ചിത്രം ഇതിനോടകം തന്നെ വിദേശത്തും മറ്റ് ലൊക്കേഷനുകളിലും എത്തിച്ചു കഴിഞ്ഞു.

നടന്‍ ചിയാന്‍ വിക്രമും തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ചിത്രത്തെക്കുറിച്ചുള്ള പോസ്റ്ററോ ഉള്ളടക്കമോ പോസ്റ്റ് ചെയ്യുകയോ റീപോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. സിനിമയില്‍ താല്‍പ്പര്യമില്ലായ്മ കാണിച്ച് ചിയാന്‍ വിക്രമും ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. ധ്രുവനച്ചത്തിരവുമായി ബന്ധപ്പെട്ട സാമ്പത്തീക പ്രശ്‌നങ്ങളാണ് തന്നെ അഭിനയചുമതല ഏറ്റെടുക്കാന്‍ കാരണമായതെന്ന് നേരമത്ത ഗൗതം മേനോന്‍ തന്നെ പറഞ്ഞിരുന്നു.