Movie News

‘ബോംബെ’ യില്‍ അരവിന്ദ് സ്വാമിക്ക് പകരം വരേണ്ടിയിരുന്നയാള്‍ ; അവസരം നഷ്ടപ്പെട്ടതോര്‍ത്ത് രണ്ടുമാസമാണ് കരഞ്ഞത്

ഇന്ത്യന്‍ സിനിമയില്‍ അനേകം ആരാധകരുള്ള എണ്ണപ്പെട്ട നടന്മാരില്‍ ഒരാളാണ് വിക്രം. തമിഴിലും തെലുങ്കിലും മലയാളത്തിലുമൊക്കെയായി അനേകം ഹിറ്റ് സിനിമകള്‍ പേരിലുളള് വിക്രം പക്ഷേ ഒരു കാലത്ത് ഏറ്റവും പരാജയമായ നടനെന്ന് വിലയിരുത്തപ്പെട്ട് സിനിമകള്‍ ലഭിക്കാത്ത ഒരു കാലമുണ്ടായിരുന്നു. അതിന് ശേഷം നടത്തിയ കഠിനാദ്ധ്വാനത്തിലൂടെയാണ് നടന്‍ സൂപ്പര്‍താരത്തിലേക്ക് ഉയര്‍ന്നത്.

ഒരു അഭിമുഖത്തില്‍ അരവിന്ദ് സ്വാമി നായകനായി വന്‍ വിജയം നേടിയ മണിരത്‌നം സിനിമ ബോംബെ നഷ്ടമായതിനെക്കുറിച്ച് വിക്രം വെളിപ്പെടുത്തിയിട്ടുണ്ട്. സംവിധായകന്‍ മണിരത്‌നം ബോംബെയിലെ നായക വേഷം ചെയ്യാന്‍ ആദ്യം ഓഡിഷന്‍ നടത്തിയത് വിക്രമിനെയായിരുന്നു. എന്നിരുന്നാലും അവസാന ഓഡിഷനില്‍ അദ്ദേഹം ചെയ്ത ഒരു തെറ്റ് നിര്‍മ്മാതാക്കള്‍ ആവേഷം നടന്‍ അരവിന്ദ് സ്വാമിയ്ക്ക്് കൊടുക്കാന്‍ കാരണമായി. പിന്നീട് ഈ നഷ്ടമായ വേഷത്തെ ഓര്‍ത്ത് താന്‍ എന്നും കരയുമായിരുന്നെന്ന് വിക്രം തന്നെ പറഞ്ഞു.

ബോംബെയിലെ നായകവേഷം വിക്രം നഷ്ടപ്പെടുത്തി എന്നരീതിയില്‍ നടക്കുന്ന പ്രചരണത്തിനാണ് താരം മറുപടി പറഞ്ഞത്. വിക്രം പറഞ്ഞു, ”ഓഡിഷനില്‍ മണ്ടത്തരം കാട്ടി. സിനിമ നഷ്ടപ്പെട്ടതില്‍ രണ്ട് മാസത്തോളം കരഞ്ഞു. മണി സാറിനൊപ്പം പ്രവര്‍ത്തിക്കുന്നത് സ്വപ്നമായിരുന്നു. സിനിമയ്ക്ക് ശേഷം സിനിമ നിര്‍ത്താന്‍ പോലും തയ്യാറായിരുന്നു. അതിനുശേഷം എനിക്ക് ഒന്നും വേണ്ടായിരുന്നു. സിനിമയ്ക്കായി എന്നെ സ്ഥിരീകരിച്ചു. രാവിലെയായിരുന്നു മനീഷ കൊയ്രാളയുടെ ഫോട്ടോഷൂട്ട്, വൈകുന്നേരം ആയിരുന്നു എന്റേത്, പക്ഷേ ഞാന്‍ അത് തെറ്റിച്ചു.

രണ്ട് മാസത്തേക്ക്, എല്ലാ ദിവസവും ആ അവസരം നഷ്ടമായത് ഓര്‍ത്ത് കരയുമായി രു ന്നു. രണ്ട് മാസം ഒരു മുതിര്‍ന്ന മനുഷ്യന്‍ ഇരുന്നു കരയുന്നു. ആ ചിത്രം പാന്‍-ഇന്ത്യ യും ഒരു കള്‍ട്ട് ചിത്രവുമായി മാറി. എന്നാല്‍ പിന്നീട് മണിരത്‌നത്തിനൊപ്പം രണ്ടു ചിത്രങ്ങ ള്‍ അഭിനയിക്കാന്‍ അവസരം കിട്ടി.

2010-ല്‍ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ രാവ ണന്‍ എന്ന ചിത്രത്തിലാണ് വിക്രം ആദ്യം അഭിനയിച്ചത്, കൂടാതെ പൊന്നിയിന്‍ സെല്‍ വന്‍ രണ്ടു സിനിമകളിലും പ്രധാന വേഷം ചെയ്യാന്‍ അവസരം കിട്ടിയതായി താരം പറഞ്ഞു. സംവിധായകന്‍ എസ്.യു. അരുണ്‍ കുമാറിന്റെ വീര ധീര ശൂരനില്‍ പരു ക്കന്‍ കോപാകുലനായ ഒരു മനുഷ്യനെ അവതരിപ്പിച്ചുകൊണ്ടാണ് വിക്രം വീണ്ടും വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *