ഐശ്വര്യ റായിയും വിക്രമും പൊന്നിയിന്‍ സെല്‍വന്‍, രാവണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടിട്ടുണ്ട്, അവരുടെ ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി ആരാധകര്‍ക്ക് ഏറെയിഷ്ടമാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ഇതിന് കാരണമെന്താണെന്ന് വിക്രം പറഞ്ഞു.
മണിരത്നത്തിന്റെ രാവണില്‍ ആഷിനും അഭിഷേകിനും ഒപ്പം വിക്രം അഭിനയിച്ചിരുന്നു. രണ്ടുപേരും തന്റെ സുഹൃത്തുക്കളാണെന്നും വിക്രം പറയുന്നു. ”അഭിഷേക് എന്റെ വളരെ അടുത്ത സുഹൃത്താണ്, അതിനാല്‍ കുടുംബവും സുഹൃത്തുക്കളായി മാറുന്നു. ഒരുമിച്ചുള്ള ഒരു സീനും ഇല്ലെങ്കിലും താനും ഐശ്വര്യയും തമ്മിലുള്ള ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി മികച്ചതാണ്. പൊന്നിയിന്‍ സെല്‍വനില്‍ രണ്ടുപേരും തിരിച്ചറിവില്ലാത്ത പ്രണയമായിരുന്നു. രാവണില്‍ ആഷ് മറ്റൊരാളുടെ ഭാര്യയായിരുന്നു. രണ്ടിലും ഞാന്‍ കൊല്ലപ്പെടും.” എന്നിട്ടും തങ്ങളുടെ കെമിസ്ട്രി മിക്ച്ചതായിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ 2 ന്റെ പ്രമോഷന്‍ വേളയില്‍, വിക്രം ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രിയെക്കുറിച്ച് സംസാരിച്ചു.
”ഇത് വളരെ രസകരമാണ്, രാവണില്‍, ഞങ്ങള്‍ തമ്മില്‍ ഒന്നും ഉണ്ടായിരുന്നില്ല. പിഎസ് 1 ല്‍ പോലും, ഞാന്‍ ഒരു സീനില്‍ മാത്രമായിരുന്നു. ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നത്. അത് കഷ്ടിച്ച് അവരും ഞാനും ഒരുമിച്ചുള്ള ഒരു കാഴ്ച മാത്രമായിരുന്നു. രണ്ടാം ഭാഗത്തില്‍, ഞങ്ങള്‍ എത്ര സീനുകള്‍ക്കായി ഒരുമിച്ചുവെന്ന് പോലും എനിക്കറിയില്ല. പക്ഷേ ഇരുവരും തമ്മിലുള്ള പ്രണയം അത്ര ശക്തമാണ്.”
പൊന്നിയിന്‍ സെല്‍വന്‍ 2 ന് ശേഷം ഐശ്വര്യ റായി ഒരു സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഭാവി പ്രോജക്ടുകളൊന്നും അവര്‍ പ്രഖ്യാപിച്ചിട്ടില്ല. തങ്കളന്‍ എന്ന തമിഴ് ചിത്രത്തിലാണ് വിക്രം അടുത്തിടെ അഭിനയിച്ചത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സെപ്റ്റംബര്‍ 6ന് പുറത്തിറങ്ങും.