വന്‍ തരംഗമാക്കി മാറ്റിയ വജയ് സേതുപതിയുടെ അമ്പതാം സിനിമ ‘മഹാരാജ’ ബോളിവുഡിലേക്കും. തീയേറ്ററില്‍ വന്‍തരംഗമായ സിനിമയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം സ്ട്രീമിംഗ് നടന്നുകൊണ്ടിരിക്കെയാണ് സിനിമയുടെ ഹിന്ദി റീമേക്കിനെക്കുറിച്ചുള്ള വിവരവും പുറത്തു വന്നിരിക്കുന്നത്. റീമേക്കില്‍ വിജയ് സേതുപതിയുടെ വേഷം ആമിര്‍ ഖാന് വീണ്ടും അവതരിപ്പിച്ചേക്കുമെന്നാണ് ഇന്ത്യാഗ്ളിറ്റ്സിന്റെ റിപ്പോര്‍ട്ട്.
സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരു ബോളിവുഡ് പ്രൊഡക്ഷന്‍ ഹൗസ് താല്‍പ്പര്യം കാണിക്കുകയും അതിനുള്ള അവകാശം വലിയ വിലയ്ക്ക് വാങ്ങുകയും ചെയ്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ഉടനീളമുള്ള പ്രേക്ഷകരുടെ പ്രീതിനേടിയാണ് സിനിമ കുതിക്കുന്നത്. തീയേറ്ററില്‍ വന്‍ ഹിറ്റായ സിനിമ ഒടിടിയിലും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്.
നിതിലന് സ്വാമിനാഥന് സംവിധാനം ചെയ്ത ‘മഹാരാജ’ ഒരു ഇമോഷണല്‍ ത്രില്ലറാണ്. കൂടാതെ സിനിമ ഒന്നിലധികം സംഭവങ്ങളെ ബന്ധിപ്പിക്കുന്നു. വിജയ് സേതുപതി നായകനായ സിനിമയില്‍ അനുരാഗ് കശ്യപ് ആയിരുന്നു വില്ലന്‍. നട്ടി, സിങ്കം പുലി, മുനിഷ്കാന്ത്, മണികണ്ഠന്, അഭിരാമി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഇമോഷണല്‍ ഡ്രാമയ്ക്ക് ട്വിസ്റ്റുകളും ടേണുകളും ഉണ്ട്, ചിത്രത്തിന്റെ സംഗീതം അജനീഷ് ലോക്നാഥ് ആണ്. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ ശ്രദ്ധേയമായ നിരൂപണങ്ങള്‍ നേടിയ സിനിമ ബോക്സ് ഓഫീസില്‍ 100 കോടിയിലധികം കളക്ഷനും നേടി. ഈ നേട്ടം കൈവരിക്കുന്ന വിജയ് സേതുപതിയുടെ ആദ്യ ചിത്രം കൂടിയാണ് മഹാരാജ.