നടി രശ്മികയും വിജയ്ദേവരകൊണ്ടയും ഇതുവരെ തങ്ങളുടെ പ്രണയം പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ഇരുവരും പറയാതെ തന്നെ തങ്ങള്‍ക്കിടയിലുള്ള ബോണ്ട് പറയുന്നുണ്ട്. തന്റെ വരാനിരിക്കുന്ന ചിത്രമായ ദി ഗേള്‍ഫ്രണ്ടിന്റെ ടീസര്‍ അനാച്ഛാദനം ചെയ്യുന്നതിനിടയില്‍ നടന് രശ്മികയ്ക്ക് വേണ്ടി പങ്കുവെച്ച ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് ആരാധകരില്‍ ആവേശം ജനിപ്പിച്ചിരിക്കുകയാണ്.
രശ്മികയുടെ പുതിയ സിനിമ ‘ഗേള്‍ഫ്രണ്ട്’ മായി ബന്ധപ്പെട്ട് വിജയ് അടുത്തിടെ ഒരു കുറിപ്പ് പങ്കുവെച്ചത് ശ്രദ്ധേയമായി. വിജയ് തന്റെ കുറിപ്പില്‍ രശ്മികയെ തന്റെ ‘ലക്കിചാം’ എന്നാണ് വിളിച്ചിരിക്കുന്നത്.
തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ടീസര്‍ പങ്കിട്ട വിജയ് ദേവരകൊണ്ട, രശ്മികയുടെ അര്‍പ്പണബോധത്തെ പ്രശംസിച്ചു. ”ഈ ടീസറിന്റെ ഓരോ വിഷ്വലും എനിക്ക് ഇഷ്ടമാണ്. ഈ സിനിമ വരുന്നത് കാണാന്‍ വളരെ ആവേശത്തിലാണ്.” അദ്ദേഹം എഴുതി. ”ഞങ്ങള്‍ ഏറ്റവും വലിയ വിജയങ്ങളുടെ ഭാഗമായി. ഞങ്ങളില്‍ പല അഭിനേതാക്കള്‍ക്കും അവള് ഒരു ഭാഗ്യതാരമായിരുന്നു. ഒരു അഭിനേതാവായും അവതാരകയായും താരമായും ഏറെ വളര്‍ന്നു. എന്നാല്‍ ഒരു വ്യക്തിയെന്ന നിലയില്‍ അതേ പെണ്‍കുട്ടിയായി അവര്‍ ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ അവര്‍ 8 വര്‍ഷം മുമ്പ് ഞാന്‍ സെറ്റില്‍ കണ്ടുമുട്ടിയ അതേ പെണ്‍കുട്ടി തന്നെയാണ്.”
വിജയുടെ പ്രോത്സാഹനത്തിന് നന്ദി അറിയിച്ചുകൊണ്ട് ഹൃദയംഗമമായ സന്ദേശത്തോടെ രശ്മിക വിജയുടെ പോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്തു. ‘ഞങ്ങള്‍ക്ക് വേണ്ടി ഇത്രയധികം ചെയ്തതിന് നന്ദി… ഞങ്ങള്‍ എല്ലാവരുടേയും അഭിമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു,’ അവര്‍ കുറിച്ചു. നേരത്തെ ഗീത ഗോവിന്ദത്തിലൂടെ ആദ്യ ജോഡിയായതുമുതല് രശ്മികയുടെയും വിജയ്യുടെയും ബന്ധം ആരാധകര്‍ക്ക് താല്‍പ്പര്യമുള്ള വിഷയമാണ്. അടുത്തിടെ വിജയുടെ കുടുംബത്തോടൊപ്പം രശ്മിക തന്റെ സിനിമയുടെ പ്രീമിയറില്‍ പങ്കെടുത്തിരുന്നു.
വിജയുടെ അമ്മ ദേവരകൊണ്ട മാധവി, സഹോദരന് ആനന്ദ് ദേവരകൊണ്ട എന്നിവര്‍ക്കൊപ്പമാണ് രശ്മികയെ കണ്ടത്. വിജയ് യുടെ വസ്ത്ര ബ്രാന്‍ഡില്‍ നിന്നുള്ള ഒരു ഷര്‍ട്ട് ആയിരുന്നു അവര്‍ ഈ സമയത്ത് ധരിച്ചിരുന്നത്.
കഴിഞ്ഞ മാസം, കര്‍ലി ടെയില്‍സുമായുള്ള ഒരു സംഭാഷണത്തില്‍, വിജയ് പറഞ്ഞു, ”സ്നേഹിക്കപ്പെടുന്നത് എന്താണെന്ന് എനിക്കറിയാം, സ്നേഹിക്കുന്നത് എന്താണെന്ന് എനിക്കറിയാം. എനിക്ക് നിരുപാധികമായ സ്നേഹം അറിയില്ല. കാരണം എന്റെ സ്നേഹം പ്രതീക്ഷകളോടെയാണ് വരുന്നത്. എന്റെ സ്നേഹം നിരുപാധികമല്ല. എല്ലാം ഓവര്‍ റൊമാന്റിക്സ് ആണെന്ന് എനിക്ക് തോന്നുന്നു. നിരുപാധികമായ സ്നേഹം പ്രതീക്ഷിക്കുന്നത് ശരിയാണോ എന്ന് പോലും എനിക്കറിയില്ല.” താരം പറഞ്ഞു.