ഡേറ്റിംഗലാണെന്ന് വാര്‍ത്തയുണ്ടെങ്കിലും വിജയ് ദേവരകൊണ്ടയും രശ്മികാ മന്ദനയും ഒന്നും സമ്മതിച്ചിട്ടില്ല. എന്നാല്‍ ഇരുവരും അടുത്തമാസം വിവാഹനിശ്ചയം നടത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇരുവരും ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ലെങ്കിലും ഇക്കാര്യത്തിലുള്ള പുതിയ പ്രഖ്യാപനത്തിനായി ഇരുവരും ഒരുങ്ങുന്നതായിട്ടാണ് ചില മാധ്യമങ്ങള്‍ പറയുന്നത്.
‘ഗീത ഗോവിന്ദം’, ‘ഡിയര്‍ കോമ്രേഡ്’ എന്നീ സിനിമകളിലാണ് സൂപ്പര്‍താര ജോഡികള്‍ മുമ്പ് ഒന്നിച്ചത്. പിന്നീട് ഇരുവരും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അടുത്തിടെ ഹൈദരാബാദിലെ വിജയ് ദേവരകൊണ്ടയുടെ വീട്ടില്‍ രശ്മിക ദീപാവലി ആഘോഷിച്ചിരുന്നു. ഇരുവരും ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ലോകമെമ്പാടും 800 കോടിയിലധികം നേടിയ രണ്‍ബീര്‍ കപൂറിന്റെ ‘അനിമല്‍’ എന്ന ചിത്രത്തിലാണ് രശ്മിക മന്ദാന അവസാനം അഭിനയിച്ചത്. ചിത്രം വന്‍ വിജയവുമായി മാറിയിരുന്നു. അല്ലു അര്‍ജുന്റെ ‘പുഷ്പ: ദി റൂള്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം ഇപ്പോള്‍. ‘റെയിന്‍ബോ’, ‘ദി ഗേള്‍ഫ്രണ്ട്’, ‘ചാവ’ എന്നിവയും നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അണിയറയിലുണ്ട്. പരശുറാം പെറ്റ്ലയുടെ ‘ഫാമിലി സ്റ്റാര്‍’, സംവിധായകന് ഗൗതം ടിന്നനൂരിയുടെ ‘വിഡി 12’ എന്നിവയിലാണ് വിജയ് ദേവരകൊണ്ട അടുത്തതായി അഭിനയിക്കുന്നത്.