ന്യൂഡൽഹി: ദില്ലി ഹൈക്കോടതിയില്‍ കോടതി നടപടികൾക്ക് തൊട്ടുമുമ്പ് ഒരു അഭിഭാഷകന്‍, തന്നെ കാണാനെത്തിയ ഒരു സ്ത്രീയെ വലിച്ച് തന്നിലേക്ക് അടുപ്പിച്ച് ചുംബിക്കുന്ന സിസിടിവി ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഡൽഹി ഹൈക്കോടതിയുടെ വെർച്വൽ കോടതി നടപടികളിൽ നിന്നുള്ളതെന്ന് കരുതുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും അതിവേഗം വൈറലാവുകയും ചെയ്യുന്നു.
സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ചൊവ്വാഴ്ചയാണ്. അപ്പോൾ കോടതിയുടെ സിറ്റിംഗ് ആരംഭിച്ചിരുന്നില്ല, ആളുകൾ ജഡ്ജിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. കോടതി വേഷം ധരിച്ച് ഒരു മുറിയിൽ ഇരിക്കുന്ന അഭിഭാഷകനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. അദ്ദേഹം ക്യാമറയിൽ നിന്ന് ഭാഗികമായി മാറിയാണ് ഇരിക്കുന്നത്, മുഖത്തിന്റെ ഒരു വശം മാത്രമേ ദൃശ്യമാകുന്നുള്ളൂ. സാരി ധരിച്ച ഒരു സ്ത്രീ അദ്ദേഹത്തിന് മുന്നിൽ നിൽക്കുന്നതും കാണാം. തുടർന്ന്, അഭിഭാഷകൻ അവരുടെ കൈയിൽ പിടിച്ച് അടുത്തേക്ക് വലിച്ചടുപ്പിക്കുന്നു.
സ്ത്രീ മടിച്ചെങ്കിലും (seems to resist), അഭിഭാഷകൻ അവർക്ക് ഒരു ഉമ്മ നൽകിയ ശേഷം അവർ പിന്നോട്ട് മാറുന്നു. പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ 28 ലക്ഷം കാഴ്ചകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. വീഡിയോയിലുള്ള അഭിഭാഷകന്റെയും സ്ത്രീയുടെയും വ്യക്തിവിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നെറ്റിസൺസിന്റെ പ്രതികരണം:
പിന്നാലെ കോടതി മുറിക്കുള്ളില്‍ പോലും പ്രൊഫഷണൽ പെരുമാറ്റത്തെക്കുറിച്ച് നിരവധി പേര്‍ ആശങ്ക ഉയർത്തി. കോടതിക്ക് ഉള്ളില്‍ പോലും സ്ത്രീകൾ സുരക്ഷിതരല്ലേയെന്ന് നിരവധി പേര്‍ ആശങ്കപ്പെട്ടു.
വൈറൽ വീഡിയോയോട് നെറ്റിസൺസ് പ്രതികരിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ ഇന്ത്യയിലെ നീതിപീഠത്തിലേക്ക് സ്വാഗതം എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോ വളരെ വേഗത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഒറ്റ ദിവസം കൊണ്ട് വീഡിയോ 26 ലക്ഷം പേരാണ് ഇതിനകം കണ്ടത്. സംഭവത്തില്‍ ഉൾപ്പെട്ട അഭിഭാഷകന്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചിലര്‍ അത് എഐ നിർമ്മിതമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തി. ഇന്ത്യയില്‍ കോടതി നടപടിക്രമങ്ങൾ ലഘൂകരിക്കാനാണ് ഓൺലൈൻ കോടതികൾ വാദം കേൾക്കാന്‍ ആരംഭിച്ചത്. ഇത് മൂലം കുറ്റവാളികളെ കോടതിയില്‍ എത്തിക്കാതെ തന്നെ കേസുകൾ കേൾക്കാന്‍ കഴിയുന്നു.
അതേസമയം ഇത്തരം വെർച്വല്‍ കോടതികളെ അപമാനകരമായി രീതിയില്‍ ഉപയോഗിക്കുന്നതും ആദ്യമല്ല. 2021-ൽ, ചെന്നൈ ഹൈക്കോടതിയില്‍ നടന്ന വെർച്വൽ ഹിയറിംഗിനിടെ ഒരു വനിതാ ജീവനക്കാരിയുമായി ഒത്തുതീർപ്പ് ശ്രമിച്ച അഭിഭാഷകനെ കോടതി കൈയോടെ പിടികൂടിയിരുന്നു. 2022 മാർച്ച് 9-ന്, ഒരു ജില്ലാ ജഡ്ജിയും അദ്ദേഹത്തിന്‍റെ ചേംബറിലെ ജീവനക്കാരും തമ്മിലുള്ള ലൈംഗിക വീഡിയോ ലൈവായി പോയതും പലരെയും ഞെട്ടിച്ചു.
നേരത്തെ, ജൂണിൽ ഗുജറാത്ത് ഹൈക്കോടതിയുടെ വെർച്വൽ നടപടികളിൽ ഒരു വ്യക്തി ടോയ്‌ലറ്റിൽ ഇരുന്നുകൊണ്ട് പങ്കെടുത്തതിന്റെ ഞെട്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഗുജറാത്ത് ഹൈക്കോടതി ഈ വ്യക്തിക്ക് 1 ലക്ഷം രൂപ പിഴ ചുമത്തുകയും 15 ദിവസത്തെ സാമൂഹിക സേവനം ചെയ്യാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ, ഹൈബ്രിഡ്, വെർച്വൽ ഹിയറിംഗ് രീതികൾ പുനഃപരിശോധിക്കേണ്ടതിന്‍റെ ആവശ്യകത കോടതികൾ തന്നെ പറഞ്ഞ് തുടങ്ങിയിരിക്കുന്നു. കാരണം ഇത്തരം സംഭവങ്ങൾ ഇന്ന് ഇന്ത്യയില്‍ പതിവായി നടക്കുന്നു.




