Spotlight

‘അയാളുടെ ചെവി കടിച്ചെടുത്ത് തിന്നിട്ട് മുൻകൂർ ജാമ്യമോ?’ചെവി എങ്ങനെ തിരികെ കൊടുക്കും? ഹർജിക്കാരനോട് സുപ്രീം കോടതി

ന്യൂഡൽഹി: “നിങ്ങൾ അയാളുടെ ചെവി കടിച്ചെടുക്കുക മാത്രമല്ല, അത് തിന്നുകയും ചെയ്തു,” കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീം കോടതിയുടെ നിരീക്ഷണം. റാഞ്ചിയിൽ ജന്മാഷ്ടമി രാത്രിയിലുണ്ടായ അക്രമസംഭവങ്ങളിൽ രാജീവ് രഞ്ജൻ കുമാറിന് മുൻകൂർ ജാമ്യം നിഷേധിച്ച 2026 ഫെബ്രുവരിയിലെ ഝാർഖണ്ഡ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച്. അയൽവാസികൾ തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന തർക്കമാണ് അന്നേ ദിവസം സംഘർഷത്തിൽ കലാശിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ Read More…

Oddly News

ദില്ലി ഹൈക്കോടതിയിൽവച്ച് യുവതിയെ വലിച്ചടുപ്പിച്ച് ചുംബിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ

ന്യൂഡൽഹി: ദില്ലി ഹൈക്കോടതിയില്‍ കോടതി നടപടികൾക്ക് തൊട്ടുമുമ്പ് ഒരു അഭിഭാഷകന്‍, തന്നെ കാണാനെത്തിയ ഒരു സ്ത്രീയെ വലിച്ച് തന്നിലേക്ക് അടുപ്പിച്ച് ചുംബിക്കുന്ന സിസിടിവി ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഡൽഹി ഹൈക്കോടതിയുടെ വെർച്വൽ കോടതി നടപടികളിൽ നിന്നുള്ളതെന്ന് കരുതുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും അതിവേഗം വൈറലാവുകയും ചെയ്യുന്നു. സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ചൊവ്വാഴ്ചയാണ്. അപ്പോൾ കോടതിയുടെ സിറ്റിംഗ് ആരംഭിച്ചിരുന്നില്ല, ആളുകൾ ജഡ്ജിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. കോടതി വേഷം ധരിച്ച് ഒരു മുറിയിൽ ഇരിക്കുന്ന അഭിഭാഷകനെയാണ് Read More…

Crime

‘ന്നാ താന്‍ ഇന്ന് അവിടിരി! കോടതിയോട് ഉത്തരവിടരുത്’; അഭിഭാഷകന് ഒരുദിവസത്തെ ‘ഇരിപ്പുശിക്ഷ’

ന്യൂഡല്‍ഹി: “ഒരു ദിവസം ഇവിടെ ഇരിക്കൂ. എനിക്ക് ഉറപ്പാണ്, നിങ്ങൾ ജീവനുംകൊണ്ട് ഓടന്‍ ശ്രമിക്കുമെന്ന്”. മഹാരാഷ്ട്രയിലെ ശിവസേന എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ കേസില്‍ ഉദ്ധവ് താക്കറെ പക്ഷം അഭിഭാഷകനു സുപ്രീം കോടതിയില്‍ ഒരുദിവസത്തെ ”ഇരിപ്പുശിക്ഷ”. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍, കേസില്‍ നേരത്തേ വാദം കേള്‍ക്കണമെന്നു നിര്‍ബന്ധിച്ച് അഭിഭാഷകന്‍ ഇടപെട്ടതാണു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ പ്രകോപിതനാക്കിയത്. കോടതിയോട് ഉത്തരവിടരുതെന്നും ഒരുദിവസത്തേക്ക് അവിടെ ഇരിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഏത് തീയതികളാണ് ആവശ്യമെന്നു കോര്‍ട്ട് മാസ്റ്ററോടു പറയുക. Read More…