Movie News

ബിക്കിനി ധരിച്ച് ബീച്ച് വൈബുമായി കുടുംബവിളക്കിലെ വേദിക- വീഡിയോ കാണാം

നടി, ഫാഷന്‍ ഡിസൈനര്‍,കൊറിയോ ഗ്രാഫര്‍ എന്നീ നിലകളില്‍ തന്റേതായ ഇടം നേടിയ താരമാണ് ശരണ്യ ആനന്ദ്. തമിഴ് സിനിമയില്‍ അരങ്ങേറിയ ശരണ്യ പിന്നീട് മലയാളത്തില്‍ സജീവമാകുകയായിരുന്നു. സിനിമ മാത്രമല്ല സീരിയല്‍ രംഗത്തും ശരണ്യ സജീവമാണ്. മലയാളികള്‍ക്ക് താരം പ്രിയങ്കരിയായത് എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ്. സീരിയലില്‍ വേദിക എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ പല ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലാകാറും ഉണ്ട്. ഇപ്പോള്‍ ശരണ്യ പങ്കുവെച്ച ബിക്കിനി ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്. പട്ടായ ബീച്ചില്‍ നിന്നും ബിക്കിനി ധരിച്ച് വെള്ളത്തിലിറങ്ങി നില്‍ക്കുന്ന ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാം പേജില്‍ ശരണ്യ പങ്കുവെച്ചത്. ‘ബീച്ചിലെ വൈബിനെ കുറിച്ച് നിങ്ങള്‍ക്ക് സ്വപ്നം കാണാന്‍ ചിലത് നല്‍കുന്നു’ – എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി ശരണ്യ കുറിച്ചിരിക്കുന്നത്. ഇതോടെ ഫോട്ടോയുടെ താഴെ നിരവധി കമന്റുകളും വരാന്‍ തുടങ്ങി.

നിലവില്‍ ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് തായ്ലാന്‍ഡിലേക്ക് യാത്ര പോയിരിക്കുകയാണ് ശരണ്യ ആനന്ദ്. കുടുംബവിളക്കില്‍ കിടിലന്‍ വില്ലത്തിയായിരുന്നെങ്കിലും സീരിയലിന്റെ അവസാനത്തിലേക്ക് എത്തിയപ്പോള്‍ വേദികയും പ്രേക്ഷകരുടെ പ്രിയങ്കരിയായി. സീരിയല്‍ അവസാനിക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും രണ്ടാമതൊരു സീസണ്‍ പോലെ കഥയില്‍ വലിയ മാറ്റവുമായി വരാന്‍ പോവുകയാണ്.

വീഡിയോ കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.instagram.com/reel/C0Y22ZwoOHT/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==