ഇപ്പോള്‍ എല്ലാവരുടെയും വീടുകളില്‍ കണ്ടുവരുന്ന ഒന്നാണ് മണിപ്ലാന്റ്. അലങ്കാര സസ്യം എന്നതിനും അപ്പുറം ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന വിശ്വാസം കാരണമാണ് വീടുകളില്‍ മണിപ്ലാന്റ് പരിപാലിക്കുന്നത്. വീട്ടിനുള്ളിലെ അന്തരീക്ഷം ശുചിയാക്കാനായി ഈ സസ്യത്തിന് സാധിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.
ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷുയി പ്രകാരം വളരെ അധികം പ്രധാന്യമുള്ള ഒരു ചെടിയാണ് മണി പ്ലാന്റ്. ഇത് വീടിനുള്ളില്‍ കൃത്യമായ സ്ഥലത്ത് ക്രമീകരിക്കുകയാണെങ്കില്‍ മണി പ്ലാന്റ്ഭാഗ്യം കൊണ്ടുവരുമെന്ന് ഫെങ്ഷുയി പറയുന്നു. സ്ഥാനം തെറ്റിയാല്‍ ഫലം വിപരീതമാകുമെന്നും പറയുന്നു. മണി പ്ലാന്റ് നടുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.
- ഈ ദിശയിൽ നടരുത്
വടക്കുകിഴക്ക് ഭാഗത്ത് ഒരു കാരണവശാലും ഇത് നടരുതെന്നും വാസ്തു വിദഗ്ധര്‍ വ്യക്തമാക്കുന്നു. നെഗറ്റീവ് എനര്‍ജിയുടെ വശമാണിത്. വീടിനുള്ളിൽ തെക്കു കിഴക്ക് ഭാഗത്തായി മണിപ്ലാന്റ് വയ്ക്കുന്നതാണ് നല്ലത്. പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാനായി സഹായിക്കുന്നു. - മണി പ്ലാന്റ് നിലത്തു തൊടരുത്
മണി പ്ലാന്റ് അതിവേഗം വളരുന്നു. അതിനാൽ ചെടിയുടെ വള്ളി നിലത്തു തൊടാതിരിക്കാൻ ശ്രദ്ധിക്കുക. അതിന്റെ വള്ളികൾ ഒരു കയറിലൂടെ
കയറാന്‍ സഹായിക്കണം, മണി പ്ലാന്റ് ലക്ഷ്മി ദേവിയുടെ ഒരു രൂപമാണെന്ന് വിശ്വസിക്കപ്പെടുന്നു, ഇതാണ് നിലത്ത് തൊടരുതെന്ന് പറയുന്നതിന്റെ കാരണം.
- മണി പ്ലാന്റ് ഉണങ്ങാൻ അനുവദിക്കരുത്
വാസ്തു പ്രകാരം, ഉണങ്ങിയ മണി പ്ലാന്റ് നിർഭാഗ്യത്തിന്റെ പ്രതീകമാണ്. ഇത് നിങ്ങളുടെ വീടിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു. ഇതൊഴിവാക്കാൻ മണി പ്ലാന്റിൽ പതിവായി നനയ്ക്കുക. ഇലകൾ ഉണങ്ങാൻ തുടങ്ങിയാൽ, വെട്ടി നീക്കം ചെയ്യുക.
- മണി പ്ലാന്റ് വീടിന് പുറത്ത് വയ്ക്കരുത്
വീടിനുള്ളിൽ എപ്പോഴും മണി പ്ലാന്റ് സൂക്ഷിക്കുക. ഈ ചെടിക്ക് കൂടുതൽ സൂര്യപ്രകാശം ആവശ്യമില്ല, അതിനാൽ ഇത് വീടിനുള്ളിൽ നടണം. വാസ്തു പ്രകാരം മണി പ്ലാന്റ് വീടിന് പുറത്ത് നടുന്നത് ശുഭകരമല്ല. ഇത് പുറത്തെ കാലാവസ്ഥയിൽ എളുപ്പത്തിൽ ഉണങ്ങുകയും വളരുകയുമില്ല. ചെടിയുടെ വളർച്ച മുരടിക്കുന്നത് അശുഭകരമാണ്.
- മണി പ്ലാന്റുകൾ മറ്റുള്ളവർക്ക് നൽകരുത്
വാസ്തു പ്രകാരം മണി പ്ലാന്റുകൾ ഒരിക്കലും മറ്റുള്ളവർക്ക് നൽകരുത്. ഇത് ശുക്രൻ ഗ്രഹത്തെ പ്രകോപിപ്പിക്കുമെന്ന് പറയപ്പെടുന്നു. ശുക്രൻ സമൃദ്ധിയുടെയും ക്ഷേമത്തിന്റെയും പ്രതീകമാണ്. ഇങ്ങനെ ചെയ്യുന്നത് അനുഗ്രഹങ്ങളെ ഇല്ലാതാക്കുന്നു.
വളരെ അധികം ശ്രദ്ധയോടെ വേണം മണിപ്ലാന്റ് പരിപാലിക്കാനായി. ചട്ടിയില്‍ അല്ലാതെ അലങ്കാരകുപ്പികളില്‍ വെള്ളം നിറച്ചും ചിലര്‍ പ്ലാന്റ് നടാറുണ്ട്. ജോലി സ്ഥലങ്ങളിലും ഈ ചെടി വളര്‍ത്തുന്നത് നല്ലതാണെന്ന് വിശ്വസിക്കുന്നു.