Celebrity

വനിതാ വിജയകുമാർ നാലാം വിവാഹത്തിലേയ്ക്ക് ? ആരാധകര്‍ക്ക് മറുപടിയുമായി താരം

എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വനിതാ വിജയകുമാർ അടുത്ത വിവാഹത്തിന് തയ്യാറെടുക്കുകയാണോ? നെഗറ്റീവ് റിവ്യൂകളിലൂടെയും വിവാദങ്ങളിലൂടെയും പ്രശസ്തയായവരിൽ ഒരാളാണ് നടി വനിതാ വിജയകുമാർ . മാതാപിതാക്കളുമായും സഹോദരങ്ങളുമായും ഉള്ള അഭിപ്രായവ്യത്യാസങ്ങളിൽ തുടങ്ങി വിവാഹജീവിതംവരെ നിരവധി വിവാദങ്ങൾക്ക് പേരുകേട്ടയാളാണ് വനിത . താരദമ്പതികളായ വിജയകുമാറിനും മഞ്ജുളയ്ക്കും ജനിച്ച മൂത്ത മകള്‍. ദളപതി വിജയ്‌ക്കൊപ്പം ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച വനിതാ വിജയകുമാർ പിന്നീട് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ പ്രതീക്ഷിച്ചത്ര അവസരങ്ങൾ ലഭിക്കാത്തതിനാൽ 2000-ൽ താരം ആകാശിനെ വിവാഹം കഴിച്ചു. വിജയ ഹരിയും ജോവികയും ആകാശിന്റെ മക്കളായി ജനിച്ചു.

പിന്നീട് അവര്‍ ആകാശിനെ ഉപേക്ഷിച്ച് ആനന്ദ് എന്ന വ്യവസായിയെ വിവാഹം കഴിച്ചു . ജയനിത എന്ന മകള്‍ ജനിച്ചു. എന്നാൽ ആദ്യവിവാഹത്തിലെ മകൻ വിജയ ഹരിക്ക് പിതാവിനൊപ്പം താമസിക്കാൻ കോടതി അനുമതി നൽകി. ആദ്യ ഭർത്താവിൽ ജനിച്ച മകൾ ജോവിക ഇപ്പോൾ വനിതയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. രണ്ടാം ഭർത്താവിൽ ജനിച്ച മകൾ ജയനിത പിതാവിനൊപ്പവും, അതേസമയം ബിഗ് ബോസ് സീസൺ 3 ലൂടെ വനിതാ വീണ്ടും പ്രശസ്തിയിലേക്ക് ഉയർന്നു. ബിഗ് ബോസ് ഷോയിൽ വിശ്രമമില്ലാതെ പങ്കെുടുത്ത വനിതയ്ക്ക് ‘വട്ടിക്കുച്ചി വനിത’ എന്ന പേരും ലഭിച്ചു.

മൂന്നാം വിവാഹത്തോടെ വനിതാ വീണ്ടും വിവാദത്തിലായി. 2020-ൽ പീറ്റർ പോളുമായി അവൾ വിവാഹിതയായി. എന്നാൽ പീറ്ററുമായുള്ള വഴക്കിനെത്തുടർന്ന് അവര്‍ വേർപിരിഞ്ഞു. ഇതിനുപുറമെ ചില പ്രണയങ്ങളിലും വിവാദങ്ങളിലും അകപ്പെട്ടിരുന്ന വനിത അതിൽ നിന്നെല്ലാം മാറി പൂർണ്ണമായും സിനിമാ വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു , അടുത്തിടെ അവസാനിച്ച ബിഗ് ബോസ് ഷോയെ യൂട്യൂബ് ചാനലുകളിൽ വിമർശിക്കാറുണ്ട് . അതിനിടെ വനിത യൂട്യൂബ് ചാനൽ തുടങ്ങി വീഡിയോകൾ പോസ്റ്റ് ചെയ്യുന്നുണ്ട്. ഒരു തുണിക്കടയും നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ വനിത മകൾക്കൊപ്പമുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യാറുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു ആരാധകൻ വനിതാ വിജയകുമാറിനോട് ഈ ചോദ്യം ചോദിച്ചത്.

അടുത്ത വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍. പ്രതീക്ഷിക്കാത്തത് പ്രതീക്ഷിക്കാം എന്നായിരുന്നു വനിതയുടെ മറുപടി. ഇതോടെ നാലാമത്തെ വിവാഹത്തിന് വനിതാ തയ്യാറാണോ എന്നാണ് പലരും ചോദിക്കുന്നത് . വരൻ ആരായിരിക്കുമെന്ന ചോദ്യവും ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു തുടങ്ങി.