Fitness

പേഴ്സണൽ ട്രെയിനറില്ല, 46 ദിവസത്തിനുള്ളിൽ യൂട്യൂബർ കുറച്ചത് 11 Kg., സഹായിച്ചത് ചാറ്റ് ജിപിടി- വീഡിയോ

ചാറ്റ് ജിപിടിയുടെ സഹായത്തോടെ 46 ദിവസത്തിനുള്ളിൽ 11 കിലോ ശരീരഭാരം കുറച്ചുവെന്ന് അവകാശപ്പെടുന്ന യൂട്യൂബർ കോഡി ക്രോൺ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. താൻ ഈ നേട്ടം കൈവരിച്ചതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഫാൻസി ഡയറ്റുകളോ വ്യക്തിഗത പരിശീലകരെയോ ആശ്രയിക്കാതെയാണ് കോഡി ഈ വിജയം നേടിയത്. ചാറ്റ് ജിപിടി നിർദ്ദേശിച്ച ഒരു ഡയറ്റും ദിനചര്യയുമാണ് അദ്ദേഹത്തെ സഹായിച്ചത്. തന്റെ ശാരീരിക അവസ്ഥയെക്കുറിച്ച് മുൻപ് ലജ്ജിച്ചിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

തന്റെ ലക്ഷ്യങ്ങൾക്കായി ഒരു വ്യക്തിഗത ദിനചര്യ തയ്യാറാക്കാൻ കോഡി ചാറ്റ് ജിപിടിയോട് ആവശ്യപ്പെട്ടു. തുടർന്ന്, ചാറ്റ് ജിപിടി അദ്ദേഹത്തിന് ആരോഗ്യകരമായ ഭക്ഷണം, പതിവായ വ്യായാമം, ആവശ്യത്തിന് വെള്ളം കുടിക്കുന്നത്, സ്ഥിരമായ ഉറക്കസമയം എന്നിവ ഉൾപ്പെടുന്ന ഒരു ദിനചര്യ നൽകി.

ഈ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയതിന്റെ ഫലമായി 46 ദിവസത്തിനുള്ളിൽ 11 കിലോ ഭാരം കുറച്ച് 95 കിലോയിൽ നിന്ന് 83 കിലോയിലേക്ക് കോഡി എത്തി. ശരീരഭാരം കുറച്ചതിന് ശേഷം അദ്ദേഹം ഒരു ഹോം ജിമ്മും സജ്ജീകരിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)