Oddly News

വെള്ളമടിച്ചു കോണായി പിഞ്ചുകുഞ്ഞിനെ ‘ഇട്ടുപിടിത്തം’ കളിച്ചു , ചോദിക്കാന്‍ ചെന്നവര്‍ക്ക് തല്ല്; കേസും പുക്കാറുമായി അമേരിക്കന്‍ യുവതികള്‍

വെള്ളമടിച്ച് കോണായി കുഞ്ഞിനെ ‘കളിപ്പാട്ടം പോലെ’ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടുപിടുത്തം നടത്തിയ രണ്ടു സ്ത്രീകള്‍ക്കെതിരേ അമേരിക്കയില്‍ കേസ്. ഡേടോണ ബീച്ചിലെ ബാറിന് പുറത്തുവെച്ചായിരുന്നു സംഭവം. ബ്രിയാന ലാഫോ (19), സിയറ ന്യൂവല്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടികളെ ദുരുപയോഗം ചെയ്തു എന്ന കുറ്റം ചുമത്തി ഇവര്‍ക്കെതിരേ കേസെടുകയും ചെയ്തു.

ഡേടോണ ബീച്ചിലെ സീബ്രീസ് ബൊളിവാര്‍ഡിലുള്ള കൊയോട്ടെ അഗ്ലി സലൂണില്‍ വ്യാഴാഴ്ചയാണ് സംഭവം. രണ്ട് സ്ത്രീകള്‍ ഒരു കുഞ്ഞിനെ വായുവിലേക്ക് എറിയുകയും തലകീഴായി മറിക്കുകയും ഏകദേശം 4 അടി അകലത്തില്‍ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു പിടുത്തം കളിച്ചെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. കുഞ്ഞിനെ കണങ്കാലില്‍ പിടിച്ചു തലകീഴാക്കി കിടക്കുന്നത് മൊബൈലില്‍ റെക്കോഡ് ചെയ്യുന്നതില്‍ നിന്ന് തടയാന്‍ മിസ് ലഫോ ശ്രമിച്ചതായി സംഭവത്തിന്റെ ഒരു ദൃക്സാക്ഷി പറഞ്ഞു. ന്യൂവല്‍ ഒരു വടിയുമായി വന്ന് സമീപത്തുള്ളവരെ തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണമുണ്ട്.

ദൃശ്യങ്ങളില്‍ ഒരു ഘട്ടത്തില്‍ കുഞ്ഞിനെ മുകളിലേക്കും താഴേക്കും ആട്ടുന്നത് പോലീസുകാര്‍ കണ്ടതായി ആരോപിക്കപ്പെടുന്നു. കോണ്‍ക്രീറ്റ് പ്രതലത്തില്‍ കുഞ്ഞിനെ തലകീഴായി പിടിച്ച് കുലുക്കുന്നതും കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മിസ് ലാഫോയും മിസ് ന്യൂവെലും 21 വയസ്സിന് താഴെയുള്ളവരാണെന്നും സംഭവ സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്.