മാതാപിതാക്കളുടെ പീഡനത്തെ തുടര്‍ന്ന് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും ഒളിച്ചോടിയ യുവതി, ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. പേടിച്ചരണ്ട പതിമൂന്ന് വയസ്സുകാരിയായി വീട്ടില്‍ നിന്ന് ഓടിപ്പോയ കുട്ടി, അന്ന് തന്നെ അന്വേഷിക്കാന്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനുമായി പിന്നീട് യാദൃശ്ചികമായി പ്രണയത്തിലാകുകയായിരുന്നു.
തന്റെ അച്ഛന്‍ തന്നെ കൊല്ലുമെന്ന് ഭയന്ന് ടെന്നസിയിലെ ജാക്സണില്‍ നിന്ന് ഓടി രക്ഷപ്പെടുമ്പോള്‍ റോഷിന്‍ അലിക്ക് 13 വയസ്സായിരുന്നു. അവളെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ അന്നത്തെ 26 വയസ്സുള്ള ടൈലര്‍ ഷ്രപ്പും ഉണ്ടായിരുന്നു. തെരച്ചില്‍ സംഘത്തില്‍ ഉണ്ടായിരുന്നെങ്കിലും ടൈലര്‍ ഷ്രപ്പ് അവളെ ഒരിക്കലും കണ്ടിരുന്നില്ല. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, വിധി അവരെ വീണ്ടും ഒന്നിപ്പിക്കുകയായിരുന്നു.
ഇപ്പോള്‍ പ്രായപൂര്‍ത്തിയായ അലി, ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിയില്‍ ചേര്‍ന്നശേഷമാണ് ഇരുവരും പരിചിയത്തിലായത്. എന്നിരുന്നാലും ത ന്റെ സഹപ്രവര്‍ത്തകന്‍ ഒരിക്കല്‍ തന്നെ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ഇരുവരും പെട്ടെന്ന് പരിചയത്തിലാകുകയും തുടര്‍ന്ന് പ്രണയത്തലാകുകയും ചെയ്യും.
പരസ്പരം പരിചയപ്പെട്ടതോടെ, അലി തന്റെ ആഘാതകരമായ ബാല്യത്തെക്കുറിച്ച് തുറന്നു പറഞ്ഞു. വിശദാംശങ്ങള്‍ ഷ്രപ്പിന് വളരെ പരിചിതമായി തോന്നി. ഡേറ്റിംഗിനുശേഷം 2024 ഓഗസ്റ്റില്‍ വിവാഹനിശ്ചയം നടത്തി, ഇപ്പോള്‍ അഞ്ച് മാസം പ്രായമുള്ള ഒരു മകനുമുണ്ട്. അടുത്ത വര്‍ഷം വിവാഹം കഴിക്കാനാണ് പദ്ധതി.
റോറോ നിക്കോള്‍ എന്ന് വിളിക്കപ്പെടുന്ന അലി, തന്റെ കഥ ടിക് ടോക്കില്‍ പങ്കുവെച്ചു. ക്ലിപ്പില്‍ അവള്‍ ഷ്രപ്പിന് കൈ കൊടുക്കുന്നതും ‘കാണാതായപ്പോള്‍ എന്നെ അന്വേഷിച്ചു പോയ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തുന്നതും ചെയ്തിട്ടുണ്ട്. തന്റെ തിരോധാനത്തിന്റെയും തുടര്‍ന്നുള്ള വര്‍ഷങ്ങളുടെയും കഥ വിശദീകരിക്കുന്ന നാല് ഭാഗങ്ങളുള്ള ഒരു വീഡിയോ പരമ്പര അവര്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തു.
2010 ല്‍, ചൂതാട്ടത്തിന് അടിമയായ തന്റെ പിതാവ്, കുട്ടികളെ അപൂര്‍വ്വമായി മാത്രമേ പുറത്തുവിട്ടിരുന്നുള്ളൂ. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒരുദിവസം ദേഷ്യത്തോടെ വീട്ടിലെത്തി കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വാതില്‍ തകര്‍ത്ത് അകത്തു കടന്ന അയാള്‍ സഹോദരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ഒരു കേബിള്‍ വയര്‍ വെച്ച് അടിക്കുകയും കൈകളും കാലുകളും കെട്ടി വായില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു. ആരും അവളുടെ നിലവിളി കേട്ടില്ല. സഹോദരിയെ പിതാവ് ആക്രമിക്കുന്നത് കണ്ട് 13 വയസ്സുള്ള അലിയും അവളുടെ 12 വയസ്സുള്ള സഹോദരനും ഒരു ജനാലയിലൂടെ ചാടി അടുത്തുള്ള ഒരു പാര്‍ക്കിലേക്ക് ഓടി.
പിതാവ് പോലീസിനെ വിളിച്ച് അവരെ കാണാനില്ലെന്ന് അറിയിച്ചു. പോലീസ് എത്തിയപ്പോള്‍, സഹോദരി ആക്രമണത്തെക്കുറിച്ച് അവരോട് പറഞ്ഞതോടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. പിന്നീട് 12 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള അലിയെയും സഹോദരങ്ങളെയും ഫോസ്റ്റര്‍ കെയറില്‍ പാര്‍പ്പിച്ചു, അവള്‍ക്ക് 18 വയസ്സ് തികയുന്നതുവരെ അവിടെ തുടര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം, അലി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍, അവളും ഷ്രപ്പും അവരുടെ അപ്രതീക്ഷിത പ്രണയം ആരംഭിച്ചു.




