Crime

75കാരന്‍ കാമുകനെ വിവാഹം ചെയ്യാന്‍ US-ൽ നിന്നെത്തിയ 71കാരി കൊല്ലപ്പെട്ടു; 50 ലക്ഷത്തിന്റെ ക്വട്ടേഷന്‍! മൃതദേഹം കത്തിച്ചു, കാമുകന്‍ ഒളിവില്‍

ലുധിയാന: 75 വയസ്സുള്ള കാമുകനെ വിവാഹം കഴിക്കാനെത്തിയ യു.എസ്. പൗരത്വമുള്ള വയോധികയെ കൊലപ്പെടുത്തി കത്തിച്ചതായി വെളിപ്പെടുത്തല്‍. റുപിന്ദര്‍ കൗര്‍ പാണ്ഡെറാ(71) കൊല്ലപ്പെട്ടത്. അവരുടെ കാമുകന്‍ ചരണ്‍ജീത് സിങ് ഗ്രേവാളി(75) ഒളിവിലാണെന്നു പോലീസ് അറിയിച്ചു. അമേരിക്കയിലെ സിയാറ്റിലില്‍ നിന്നായിരുന്നു രൂപീന്ദര്‍ കൗര്‍ ലുധിയാനയില്‍ കഴിയുന്ന വ്യവസായി ചരഞ്ജിത് സിങ് ഗ്രുവാളിനെ തേടിയെത്തിയത്.

സംഭവം നടന്നത് ജൂലായ് മാസത്തിലാണെങ്കിലും കഴിഞ്ഞ ദിവസമാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്. വിവാഹ വാഗ്ദാനം നല്‍കി ചരഞ്ജിത് സിങ് ഗ്രുവാള്‍ രൂപീന്ദര്‍ കൗറിനെ ലുധിയാനയിലെത്തിക്കുകയും വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇയാളുടെ കൂട്ടാളി മല്‍ഹ പട്ടി സ്വദേശിയായ സുഖ്ജീത് സിങ് സോനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് പൗരനാണു ഗ്രേവാള്‍. റുപിന്ദറുടെ മരണം കൊലപാതകമാണെന്നു കഴിഞ്ഞ ദിവസമാണു പഞ്ചാബ് പോലീസ് തിരിച്ചറിഞ്ഞത്.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ഗ്രേവാളിനെ വിവാഹം ചെയ്യാനാണു സീയാറ്റില്‍നിന്നു റുപിന്ദര്‍ ലുധിയാനയിലെത്തിയത്. ജൂലൈ 24 ന് അവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയി. സംശയംതോന്നിയ സഹോദരി കമല്‍ കൗര്‍ ഖൈറയാണു വിവരം പോലീസിനെ അറിയിച്ചത്. കഴിഞ്ഞ ആഴ്ച റുപിന്ദര്‍ മരിച്ചതായി അവരുടെ കുടുംബത്തിനു വിവരം ലഭിച്ചു.

ലുധിയാനയിലെ കില റായ്പുര്‍ ഗ്രാമത്തില്‍ രൂപീന്ദര്‍ എത്തിയിട്ടുണ്ടെന്ന് വിവരമറിഞ്ഞ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സുഖ്ജീത് സിങ് എന്ന സോനുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കൊലപാതകം നടത്തിയതായി പോലീസനോട് സമ്മതിക്കുകയും ചെയ്തു. ഗ്രേവാള്‍ നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകം. അതിനായി 50 ലക്ഷം രൂപയാണു ഗ്രേവാള്‍ നല്‍കിയത്.

ചരഞ്ജിത് സിങ് ഗ്രുവാളിന്റെ നിര്‍ദേശ പ്രകാരം രൂപീന്ദറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്റ്റോര്‍ റൂമില്‍ വെച്ച് കത്തിക്കുകയായിരുന്നു. ജൂലായ് 12 നും 13 നും ഇടയിലുള്ള ദിവസങ്ങളിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവവുമായി ബന്ധപ്പെട്ട് ചരഞ്ജിത് സിങ് ഗ്രുവാളിനേയും ഇയാളുടെ സഹോദരനേയും പ്രതിചേര്‍ത്തെങ്കിലും ഇവര്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ലുധിയാനയിലെത്തുന്നതിന് മുമ്പ് രൂപീന്ദര്‍ കൗര്‍ ഗ്രുവാളിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. പ്രതി സുഖ്ജീത് സിങിന്റെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം നടത്തുകയാണ് പോലീസ്.