ഭാഗ്യമുള്ളവന് തേടിവെയ്‌ക്കേണ്ടെന്നാണ് നാട്ടുചൊല്ല്. ക്രിക്കറ്റ്ഫാന്റസി ആപ്പിന്റെ തന്റെ അക്കൗണ്ടിലെ അവസാന നിക്ഷേപമായ 39 രൂപ ഇറക്കി ഭാഗ്യം പരീക്ഷിച്ചയാള്‍ക്ക് ഒറ്റരാത്രി കൊണ്ട് അടിച്ചത് നാലുകോടി രൂപ. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ ഗ്രാമവാസിയായ മംഗള്‍ സരോജിനെയാണ് ഡ്രീം 11 മൊബൈല്‍ ആപ്പ് വഴി വമ്പന്‍ഭാഗ്യം തേടിവന്നത്.
ഏപ്രില്‍ 30 ന് പഞ്ചാബ് കിംഗ്സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെയാണ് മംഗള്‍ തന്റെ കൈയിലുള്ള പണവുമായി മത്സരത്തിനിറങ്ങിയതും അതിശയിപ്പിക്കുന്ന രീതിയില്‍ വിജയിച്ചതും. മത്സരം പിബികെഎസ് നാല് വിക്കറ്റിന് ജയിച്ചതാണ് ശ്രദ്ധേയമായത്. തല്‍ക്ഷണം ഫോണില്‍ ഒരു അഭിനന്ദന സന്ദേശം ലഭിച്ചു. തന്റെ വലിയ വിജയത്തെ അറിയിക്കുന്നതായിരുന്നു.
അഞ്ചാം ക്ലാസ്സില്‍ പഠനം ഉപേക്ഷിച്ച മംഗള്‍ കൂലിപ്പണിക്കാരനാണ്. 2017 ല്‍ വിവാഹിതനായ അദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ട്. അദ്ദേഹത്തിന് അഞ്ച് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. പിതാവ് സുഖ്ലാല്‍ സരോജ്, പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഒരു കര്‍ഷകനാണ്. മൂന്നിലൊന്ന് ഭൂവുടമയ്ക്ക് നല്‍കുകയും ബാക്കി കുടുംബത്തിന് ചെലവാക്കുകയും ചെയ്യുന്നു
ഉല്‍പന്നത്തിന്റെ മൂന്നിലൊന്ന് ഭൂവുടമയുമായി പങ്കിടുകയും ബാക്കിയുള്ളത് തന്റെ കുടുംബം നിലനിര്‍ത്താന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. മംഗളിന്റെ നാടകീയ വിജയം അദ്ദേഹത്തിന്റെ കുടുംബത്തിനും ഗ്രാമത്തിനാകെ വലിയ സന്തോഷം നല്‍കി.