Celebrity

പ്രകൃതി ഭംഗി ആവോളം ആസ്വദിച്ച് ഉണ്ണി മുകുന്ദന്‍ ; ഇത്ര മനോഹരമായ സ്ഥലം എവിടെയാണെന്ന് ചോദിച്ച് ആരാധകര്‍

കൃഷ്ണാ നായര്‍ എന്ന പേരില്‍ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് ഉണ്ണി മുകുന്ദന്‍ അഭിനയരംഗത്തേക്കെത്തുന്നത്. തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, ബോംബെ മാര്‍ച്ച് 12, തല്‍സമയം ഒരു പെണ്‍കുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലൂടെ താരം ശ്രദ്ധേയനായി. മലയാളത്തിലെ യുവതാരങ്ങളില്‍ തന്റേതായ ഇടം നേടുവാന്‍ പിന്നീട് ഉണ്ണിക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും, അഭിപ്രായങ്ങളും, നിലപാടുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറയുന്ന അപൂര്‍വ്വം ചില യുവതാരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍.

പ്രകൃതി ഭംഗി ആവോളം ആസ്വദിച്ച് നടക്കുന്ന വീഡിയോയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഉണ്ണി പങ്കുവെച്ചിരിയ്ക്കുന്നത്. നെറ്റിയില്‍ ചന്ദനക്കുറി അണിഞ്ഞെത്തിയ താരം ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് ഈ വീഡിയോ എടുത്തിരിയ്ക്കുന്നതെന്ന് വ്യക്തമാണ്. ഒരു ചെറിയ നദിയുടെ പാലത്തില്‍ ഇരിയ്ക്കുന്നതും. അവിടെ നിന്ന് നദിയുടേയും ആകാശത്തിന്റേയും മനോഹരമായ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തുന്നു. മാത്രമല്ല നെല്‍കതിരുകള്‍ വിളയാന്‍ തുടങ്ങുന്ന പാടത്തിന്റെ അരികിലൂടെ നടക്കുന്ന ഉണ്ണിയെയും കാണാം. ഒരു വശത്ത് പാടവും മറുവശത്ത് നദിയുമാണ് വീഡിയോയില്‍ കാണുന്നത്. മേഘാവൃതമായ ആകാശം വീഡിയോയുടെ ഭംഗി കൂട്ടുകയാണ് ചെയ്യുന്നത്.

വീഡിയോയ്ക്ക് താഴെ മലയാള മാസത്തിലുള്ള പിറന്നാള്‍ ആശംസയും ആരാധകര്‍ കുറിയ്ക്കുന്നു. ഏത് ഭംഗി ആസ്വദിയ്ക്കണം, കണ്‍ഫ്യൂഷന്‍ ആയല്ലോ. ഈ മനോഹര സ്ഥലം ഏതാണ് തുടങ്ങിയ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ശ്വേത മേനോന്‍, ശിവദ തുടങ്ങിയ താരങ്ങളും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. ജയ് ഗണേഷ്, ഗന്ധര്‍വ്വ ജൂനിയര്‍ തമിഴില്‍ കരുടന്‍ എന്ന ചിത്രവുമാണ് ഉണ്ണി മുകുന്ദന്റേതായി പ്രഖ്യാപിക്കപ്പെട്ടത്.

https://www.instagram.com/reel/CyTL8yvx1MH/?utm_source=ig_web_copy_link