Featured Oddly News

ഒന്നരയടി വീതി, ലോകത്തിലെ ഏറ്റവും ഇടുങ്ങിയ റോഡ്! ട്രാഫിക് സിഗ്നലുമുണ്ട്, അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ

ഓരോ ദിവസവും വ്യത്യസ്തതമായ ഒട്ടനവധി വീഡിയോകളും വാർത്തകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഇടുങ്ങിയ റോഡിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

“ലോകത്തിലെ ഏറ്റവും ഇടുങ്ങിയ റോഡ്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഇടുങ്ങിയ പാതയുടെ ട്രാഫിക് സിഗ്നലുള്ള, പ്രവേശന കവാടത്തിൽ ഒരു പുരുഷനും എതിർവശത്ത് ഒരു സ്ത്രീയും നിൽക്കുന്നതാണ് കാണുന്നത്.

അങ്ങേയറ്റം ഇടുങ്ങിയ പാതയായതിനാൽ, രണ്ട് ആളുകൾക്ക് പരസ്പരം കടന്നുപോകാൻ തന്നെ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആളുകളുടെ സഞ്ചാരത്തിനു ട്രാഫിക് സിഗ്നൽ അനിവാര്യമാണ്.

മേഗൻ ഹോം എന്ന മറ്റൊരു ഇൻസ്റ്റഗ്രാം ഉപഭോക്താവും ഇതേ റോഡിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു, “ട്രാഫിക് ലൈറ്റുള്ള പ്രാഗിലെ ഏറ്റവും ഇടുങ്ങിയ തെരുവ്” എന്ന് വിശേഷിപ്പിക്കുന്നു.

പ്രാഗിലെ ഏറ്റവും പഴയ ജില്ലയായ മാലാ സ്ട്രാനയിൽ സ്ഥിതി ചെയ്യുന്ന ഈ റോഡിന് 32 അടി നീളവും 19 ഇഞ്ച് വീതിയും മാത്രമാണുള്ളത്. ഗതാഗതക്കുരുക്ക് തടയാൻ, രണ്ട് ട്രാഫിക് ലൈറ്റുകൾ രണ്ടറ്റത്തും സ്ഥാപിച്ചിട്ടുണ്ട്. യാത്ര തുടരുന്നതിന് മുമ്പ് യാത്രക്കാർ ഒരു ബട്ടൺ അമർത്തി പച്ച സിഗ്നലിനായി കാത്തിരിക്കണം, കാരണം സിഗ്നൽ അവഗണിച്ചാൽ യാത്രക്കിടയിൽ അവർ സ്റ്റക്കായി കുടുങ്ങി പോകാൻ സാധ്യതയുണ്ട്.

നിമിഷ നേരത്തിനുള്ളിൽ വൈറലായ വീഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചത്. അതിലും ഇടുങ്ങിയ തെരുവുകൾ അനുഭവിക്കാൻ “ഇന്ത്യയിലേക്ക് വരൂ” എന്നാണ് ഒരു ഉപഭോക്താവ് തമാശരൂപേണ കുറിച്ചത്.