Crime

സന്തോഷിപ്പിക്കാന്‍ ശക്തിയായി കുലുക്കി; പിഞ്ചോമനയുടെ ദാരുണാന്ത്യത്തില്‍ പിതാവിന് 14 വര്‍ഷം തടവ്

സന്തോഷിപ്പിക്കാന്‍ കുലുക്കുകയും പൊക്കിയിടുകയും ചെയ്ത് കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയായെന്ന് കോടതി കണ്ടെത്തിയ മാതാപിതാക്കള്‍ക്ക് 14 വര്‍ഷത്തെ തടവുശിക്ഷ. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിതാവ് 29 കാരനായ സാമുവല്‍ വാര്‍നോക്ക് എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. കുട്ടിയെ ശക്തമായി കുലുക്കിയതായി ഇയാള്‍ ജനുവരിയില്‍ കോടതിയില്‍ സമ്മതിച്ചിരുന്നു.

മിയയുടെ അമ്മ ജാസ്മിന്‍ വാര്‍നോക്കിന് (29) മൂന്ന് വര്‍ഷത്തെ കമ്മ്യൂണിറ്റി ഓര്‍ഡറും 30 ദിവസത്തെ പുനരധിവാസവും ലഭിച്ചു. 2021 ല്‍ കുഞ്ഞ് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ദമ്പതികള്‍ അത്യാഹിത വിഭാഗത്തെ വിളിച്ചു വരുത്തിയിരുന്നു. 2021 സെപ്തംബര്‍ 20 നായിരുന്നു ഈ സംഭവം. എന്നാല്‍ ഒക്‌ടോബര്‍ 19 ന് കുഞ്ഞിനെ പ്രവേശിപ്പിച്ച ബ്രിസ്റ്റോള്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ വെച്ച് മരണമടയുകയായിരുന്നു.

കുഞ്ഞിന്റെ ആരോഗ്യനില വഷളായത് ശക്തമായ കുലുക്കത്തില്‍ നിന്നോ തലച്ചോറില്‍ ഏറ്റ മൂര്‍ച്ചയേറിയ ആഘാതത്തില്‍ നിന്നോ ആണെന്ന് ആയിരുന്നു വിദഗ്ദ്ധരുടെ കണ്ടെത്തല്‍. മെഡിക്കല്‍ പരിശോധനയില്‍ മിയയുടെ മാരകമായ പരിക്കുകള്‍ തലയ്ക്ക് ഗുരുതരമായ ആഘാതം അല്ലെങ്കില്‍ ശക്തമായ കുലുക്കമോ മൂര്‍ച്ചയുള്ള ആഘാതമോ ഉള്‍പ്പെടെയുള്ള മുറിവുകളുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തി.

മിയയ്ക്ക് മാരകമായ തകര്‍ച്ചയുണ്ടായപ്പോള്‍ വാര്‍നോക്ക് 25 മിനിറ്റ് മകള്‍ക്കൊപ്പം തനിച്ചായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പിതാവിനെതിരേ കുറ്റം ചുമത്തപ്പെട്ടത്. ‘മിയ ഞങ്ങളുടെ രാജകുമാരിയായിരുന്നു. ഞങ്ങളുടെ ചെറുമകളെ നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ തകര്‍ന്നു. അവളെ നഷ്ടപ്പെടുന്നതില്‍ ഞങ്ങള്‍ ഒരിക്കലും കരകയറില്ല.’ മിയയുടെ മുത്തശ്ശിമാരായ ആന്‍ഡ്രൂവും മിഷേല്‍ റിഡോയും പറഞ്ഞു,

വിന്‍ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ദമ്പതികള്‍ക്ക് ശിക്ഷ വിധിച്ച ജഡ്ജി, മിസ്സിസ് ജസ്റ്റിസ് മേ, വാര്‍നോക്കിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ‘അശ്രദ്ധയും നിരുത്തരവാദിയുമായ ഒരു പിതാവ്, ദേഷ്യത്തിന് വിധേയനായ, എളുപ്പത്തില്‍ നിരാശനായ, അഗാധമായ ദരിദ്രനും, ഒരു ചെറിയ കുഞ്ഞിനെ പോലും ശരിയായി പരിപാലിക്കാന്‍ കഴിവില്ലാത്തവനും’ എന്നൊക്കെയായിരുന്നു വിശേഷിപ്പിച്ചത്.