Oddly News

ഒരാള്‍ നിലവിളിച്ചാല്‍ മറ്റൊരാളും നിലവിളിക്കും… 70 മില്യണില്‍ ഒരു സാധ്യത; ഒരേപോലെയുള്ള രണ്ട് ഇരട്ടകള്‍ക്ക് ജന്മം നല്‍കി യുവതി

അലബാമയിലെ യുവതി 70 മില്യണില്‍ ഒരു സാധ്യത മാത്രമുള്ള ഒരേപോലെയുള്ള രണ്ട് ഇരട്ടകള്‍ക്ക് ജന്മം നല്‍കി. ഹന്ന കാര്‍മാക്ക് എന്ന സ്ത്രീയ്ക്കും ഭര്‍ത്താവ് മൈക്കിളിനുമാണ് ഒരുപോലെയിരിക്കുന്ന നാലു കുട്ടികള്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, ഗര്‍ഭാവസ്ഥയില്‍ 27 ആഴ്ചകള്‍ക്കുള്ളില്‍, ഹന്ന എവ്ലിന്‍, ഡേവിഡ്, ഡാനിയേല്‍, അഡലിന്‍ എന്നിങ്ങനെ നാലു കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്.

ഹന്ന കാര്‍മാക്കും ഭര്‍ത്താവ് മൈക്കിളും ഒന്നര വര്‍ഷം മുമ്പ് തങ്ങള്‍ കുഞ്ഞുങ്ങളെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സോണോഗ്രാം തങ്ങള്‍ക്ക് ക്വാഡുകളുണ്ടെന്ന് വെളിപ്പെടുത്തിയപ്പോള്‍ അവര്‍ ഞെട്ടി. ആദ്യ സ്‌കാനില്‍ ക്വാഡ്‌സ് ഉണ്ടെന്ന് കണ്ടെത്തിയപ്പോള്‍, തനിക്ക് ഒരു ‘പരിഭ്രാന്തി’ ഉണ്ടായിരുന്നെന്ന് ഹന്ന പറഞ്ഞു. ”ഇത് ട്രിപ്പിള്‍ ആണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ നാലെണ്ണം ഉണ്ടെന്ന് പറഞ്ഞു.

പ്രസവശേഷം, ഇന്‍ട്യൂബ് ചെയ്‌തെങ്കിലും എല്ലാ കുഞ്ഞുങ്ങളും നന്നായിരിക്കുന്നെന്ന് ഡോക്ടര്‍മാര്‍ അവളോട് പറഞ്ഞു. വെറും 96 ദിവസങ്ങള്‍ക്ക് ശേഷം, എല്ലാവരും ഗാഡ്സ്ഡനിലെ വീട്ടിലെത്തി, ഇപ്പോള്‍ ആരോഗ്യത്തോടെ വളരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. അവരെ ആദ്യമായി വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ ആകെ കുഴപ്പത്തിലായിരുന്നു. പിന്നീട് അതുായി പൊരുത്തപ്പെട്ടെന്ന് 29 കാരനായ വെറ്റിനറി ടെക്‌നീഷ്യന്‍ മൈക്കിള്‍ പറഞ്ഞു.

കുട്ടികളുടെ രീതി രസകരമാണ്. കുട്ടികള്‍ എല്ലാവരും ഒരേ സമയം ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യും. ഒരാള്‍ നിലവിളിച്ചാല്‍ മറ്റൊരാളും നിലവിളിക്കും. അവരെയെല്ലാം ഒരുമിച്ച് വീട്ടില്‍ ആദ്യമായി കണ്ടപ്പോള്‍ താന്‍ കരഞ്ഞെന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും ഹന്നാ മാര്‍ക്ക് പറയുന്നു. ഇപ്പോള്‍ കുഞ്ഞുങ്ങള്‍ ഒരു അത്ഭുതമായിരുന്നെന്ന് ഹന്ന കാര്‍മാക്ക് പറയുന്നു.

തുടക്കം മുതല്‍, 30 ആഴ്ചയിലെത്തുന്നത് ഒരു അത്ഭുതമായിരിക്കുമെന്ന് ഹന്നയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 27 ആഴ്ചയില്‍, അലബാമ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ അവളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു. സുരക്ഷിതമായി പ്രസവിക്കുമെന്നതിനാല്‍ അവളെ 28 ആഴ്ചയാക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് ഡോക്ടര്‍മാര്‍ അവളോട് പറഞ്ഞു.