പ്രണയത്തെക്കുറിച്ചും വിവാഹത്തേക്കുറിച്ചുമൊക്കെ തന്റേതായ നിലപാടുകള്‍ ഉള്ളയാളാണ് യുവ നടി അനശ്വര. പ്രണയം, പ്രേമം, ഇഷ്ടം എന്നൊക്കെ പറയുന്നത് എന്താണെന്ന് തിരിച്ചറിയാനുള്ള ഒരു സന്ദർഭം ഏവരുടെ മനസ്സിലും ഉണ്ടാകുമെന്ന് അനശ്വര വിശ്വസിക്കുന്നത്. ഒരാളോട് തോന്നുന്ന ഇഷ്‌ടം അതിനെ പ്രണയമാണന്നൊന്നും എപ്പോഴും പറയാൻ കഴിയില്ല. ചിലപ്പോൾ അത് മറ്റൊരാളുമായുള്ള ഒരു ആകർഷണം മാത്രമായിരിക്കാം.
എന്നാല്‍ പ്രണയത്തിന് തീവ്രതയേറിക്കഴിഞ്ഞാൽ ഒന്നുകൊണ്ടും അത് തകർക്കാൻ കഴിയാത്ത ഒരു വികാരമായി മാറും. ‘പ്രേമിച്ച് വിവാഹം കഴിക്കുന്നതിനോട് അനശ്വര യോജിക്കുന്നുണ്ടോയെന്ന് ചോദ്യത്തിനും അനശ്വരയ്ക്ക് ഉത്തരമുണ്ട്.
‘വിവാഹം എന്ന ആശയം തന്നെ നല്ലതാണോ എന്നെനിക്ക് സംശയമുണ്ട്. എല്ലാവരിലും അത് വർക്കൗട്ടാകണമെന്നില്ലല്ലോ. പ്രണയിച്ചാലും ഇല്ലെങ്കിലും വിവാഹം കഴിഞ്ഞ് ജീവിതത്തെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതാണ് വിഷയം. രണ്ടുപേർക്ക് ഒരുമിച്ച് ജീവിക്കാൻ വിവാഹം കഴിക്കേണ്ട ആവശ്യം ഇല്ലെന്നാണ് ഞാൻ മനസ്സിലാക്കിയത്. വിവാഹശേഷം വളരെ സ്‌മൂത്തയി രണ്ടുപേർക്ക് ഒരുമിച്ച് ജീവിക്കാൻ വിവാഹം കഴിക്കേണ്ട ആവശ്യം ഇല്ലെന്നാണ് ഞാൻ മനസ്സിലാക്കിയത്. വിവാഹശേഷം വളരെ സ്‌മൂത്തയി ജീവിതം തുടരുന്നവരും അത് തുടരാത്തവരുമുണ്ട്. എങ്ങനെയായാലും ജീവിതം പക്വതയോടെ നോക്കിക്കണ്ട് മുന്നോട്ടുപോകുക. പിന്നെ, പ്രണയം ജീവിതത്തിലെ സന്തോഷ ത്തിന്റെ ആഴം ഒന്നു കൂടെ വർദ്ധിപ്പിക്കും. അത്രേയുള്ളൂ. അനശ്വര പറഞ്ഞു.




