Oddly News

ടു കിങ്സ് : സിംഹസത്തിനൊപ്പം നടക്കുന്ന യുവാവിന്റെ വീഡിയോ വൈറല്‍, പൊങ്കാലയിട്ട് സൈബറിടം

പട്ടികളെയും പൂച്ചകളെയുമൊക്കെ വീട്ടില്‍ വളര്‍ത്തുക സര്‍വ സാധാരണമാണല്ലോ. മനുഷ്യരോട് ഇവ വേഗം ഇണങ്ങുന്നതുമൂലം മിക്കവരുടോയും വീട്ടില്‍ ഇവരുണ്ടാകും. എന്നാല്‍ ഒരു സിംഹത്തിന്റെ പക്കല്‍ നിങ്ങള്‍ക്ക് ഇതു പോലെ നില്‍ക്കാന്‍ സാധിക്കുമോ? അതിനുള്ള ധൈര്യമുണ്ടോ? എന്നു ചോദിച്ചാല്‍, സിംഹത്തെ കണ്ടാല്‍ മുട്ടിടിക്കുമെന്നാകും ഭൂരിഭാഗം ആളുകളുടേയും മറുപടി.

എന്നാല്‍ സിംഹത്തോടൊപ്പമുളള വീഡിയോ പങ്കുവച്ചിരിക്കുകയാണ് മിയാന്‍ സാഖിബ് എന്ന യുവാവ്. അദ്ദേഹം യാതൊരു ഭയവുമില്ലാതെയാണ് സിംഹത്തിനൊപ്പം നടക്കുന്നത്. കാഴ്ചയില്‍ അതൊരു വീടിന്റെ മുറ്റമാണെന്ന് മനസിലാക്കാം. സിംഹം സാഖിബിന്റെ ഒപ്പം വളരെ സ്‌നേഹത്തോടെ മുട്ടിയുരുമ്മി നടക്കുന്നതു നമുക്ക് കാണാന്‍ സാധിക്കും.

വീഡിയോ പങ്കുവച്ചതോടെ ഇയാള്‍ക്കെതിരേ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. സിംഹത്തിന്റെ രൂപം നിങ്ങളൊന്നു കണ്ണു തുറന്നു നോക്കു… അവന്‍ പട്ടിണിയാണ്. മെലിഞ്ഞുണങ്ങിയിരിക്കുന്നതു കണ്ടില്ലേ എന്നു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

അവന്‍ കാട്ടിലെ രാജാവാണ്, അവിടെ കൊണ്ട്‌ചെന്നാക്കൂ… നാട്ടില്‍ വളരേണ്ടവനല്ല അവന്‍. തിരികൊണ്ടു വിടൂ എന്നും മറ്റൊരു കൂട്ടര്‍ പറഞ്ഞു. എന്നാല്‍ സിംഹം യുവാവിന്റെ ഒപ്പം വളരെ ശാന്തനായാണ് നടക്കുന്നത്. അതിനാല്‍ സിംഹം ഇയാള്‍ക്കൊപ്പം സംതൃപ്തനാണെന്നും പറഞ്ഞ വിരുതന്‍മാരും കുറവല്ല.