Health

ഒരു പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍, അച്ഛന്‍മാര്‍ രണ്ട് പേര്‍; ഇതെങ്ങിനെ സംഭവിക്കുന്നു?

ആനന്ദ് തിവാരി സംവിധാനം ചെയ്ത് വിക്കി കൗശല്‍ മുഖ്യ വേഷത്തിലെത്തുന്ന കോമഡി സിനിമയാണ് ബാഡ് ന്യൂസ്. ഒരു സ്ത്രീക്ക് രണ്ട് പുരുഷന്മാരില്‍ നിന്ന് ഒരു പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ ജനിക്കുന്ന അപൂര്‍വതയാണ് ചിത്രത്തിന് പ്രമേയമാകുന്നത്. ഈ അപൂര്‍വ പ്രതിഭാസത്തിന് ഹെട്ടെറോപാറ്റേണല്‍ സൂപ്പര്‍ഫീക്കണ്ടേഷന്‍ എന്നാണ് പേര്.

ഒരു ആര്‍ത്തവ ചക്രത്തില്‍ തന്നെ രണ്ടോ അതിലധികവോ അണ്ഡങ്ങള്‍ ഉണ്ടാകുകയം വ്യത്യസ്ത പുരുഷന്മാരില്‍ നിന്നുള്ള ബീജങ്ങളാള്‍ അവ ഫെര്‍ട്ടിലൈസ് ചെയ്യപ്പെടുകയും ചെയ്യുമ്പോഴാണ് ഇത് നടക്കുന്നത്. എന്നാല്‍ ഇത് ശാസ്ത്രീയമായി നടക്കാന്‍ സാധിക്കുന്ന ഒരു കാര്യമാണ്. സാധാരണയായി പൂച്ചയിലും പട്ടിയിലുമൊക്കെ കണ്ടുവരുന്ന ഈ ഗര്‍ഭധാരണം മനുഷ്യരിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പുരുഷന്റെ ബീജത്തിന് ഒരു സ്ത്രീയുടെ പ്രത്യുത്പാദന നാളിയില്‍ അഞ്ച് ദിവസം വരെ നിലനില്‍ക്കാനായി സാധിക്കും. ഈ സമയങ്ങളില്‍ ഒരു ആര്‍ത്തവചക്രത്തില്‍ ഒന്നിലധികം അണ്ഡങ്ങള്‍ പുറന്തള്ളപ്പെടുന്ന സ്ത്രീയില്‍ വ്യത്യസ്ത ബീജങ്ങള്‍ വ്യത്യസ്ത അണ്ഡവുമായി സംയോജിച്ച് ഒന്നിലധികം സൈഗോട്ടുകള്‍ ഉണ്ടാകും. ഇത്തരമുള്ള പ്രതിഭാസത്തിലൂടെ ഇരട്ടകളോ അധിലധികം കുട്ടികളോ ജന്മംകൊണ്ടേക്കാം. ഈ കുട്ടികളുടെ പിതൃത്വം ഡിഎന്‍എ പരിശോധനയിലൂടെ ആവശ്യമെങ്കില്‍ തെളിയിക്കാനും സാധിക്കും.

അമേരിക്ക, ബ്രസീല്‍, എന്നിവിടങ്ങളിലെല്ലം ഈ അപൂര്‍വ ജനനങ്ങളുടെ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. 2022 ല്‍ ഇത്തരത്തില്‍ പുറത്തുവന്ന വാര്‍ത്തയാണ് ബാഡ് ന്യൂസ് സിനിമയ്ക്കും പ്രചോദനമായത്.