പുതിയ ബന്ധത്തിലെ ആദ്യകുഞ്ഞിനെ പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോള്‍ തന്നെ ഹോളിവുഡ് നടി മേഗന്‍ഫോക്‌സും പുതിയ പങ്കാളി മെഷീന്‍ഗണ്‍ കെല്ലിയും വേര്‍പിരിഞ്ഞു. ആറു മാസം ഗര്‍ഭിണിയായ മേഗന്‍ മൂന്ന് മാസം കൂടി കഴിയുമ്പോള്‍ കെല്ലിയുമായുള്ള ബന്ധത്തിലെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനിരിക്കെയാണ് മേഗന്‍ കെല്ലിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്.
ഗര്‍ഭിണിയായ മേഗന്‍ ഉളളപ്പോള്‍ തന്നെ കെല്ലി മറ്റ് സ്ത്രീകള്‍ക്ക് സന്ദേശമയയ്ക്കുന്നുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ഈ പെരുമാറ്റത്തില്‍ തനിക്ക് മടുത്തുവെന്നും നടി കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ്ഫോര്‍മേഴ്സ് നടി, 38, കൊളറാഡോയിലെ വെയ്ലില്‍ ഒരുമിച്ച് ചെലവഴിച്ച താങ്ക്‌സ്ഗിവിംഗ് വാരാന്ത്യത്തിലാണ് 34-കാരനായ ഗായകനുമായുള്ള അഞ്ച് വര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചിരിക്കുന്നത്.
ആറുമാസം ഗര്‍ഭിണിയായ മേഗന്‍ മാര്‍ച്ചില്‍ അവരുടെ കുഞ്ഞിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. അതേസമയം ഗര്‍ഭധാരണം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞതായി പറയപ്പെടുന്നു. എംജികെയുടെ ഫോണില്‍ അസ്വസ്ഥതയുണ്ടാക്കുന്ന മെറ്റീരിയല്‍ കണ്ടെത്തിയപ്പോള്‍ തന്നെ അവനെ ഉപേക്ഷിക്കാന്‍ മേഗന്‍ തീരുമാനിച്ചതായി നടിയുടെ അടുത്ത സുഹൃത്തുക്കളും പറയുന്നു.
20 വര്‍ഷമായി ഹോളിവുഡിലെ പ്രധാന താരമാണ് മേഗന്‍, 2007-ല്‍ ട്രാന്‍സ്ഫോര്‍മേഴ്സ് സീരീസിലെ മൈക്കേല ബെയ്ന്‍സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2010 മുതല്‍ 2021 വരെ 90210 സ്റ്റാര്‍ ബ്രയാന്‍ ഓസ്റ്റിന്‍ ഗ്രീനുമായി അവര്‍ വിവാഹിതയായിരുന്നു. എന്നാല്‍ 2022 ല്‍ മെഷീന്‍ ഗണ്‍ കെല്ലിയുമായി വിവാഹനിശ്ചയം നടത്തി. മുന്‍ ഭര്‍ത്താവ് ബ്രയാന്‍ ഓസ്റ്റിന്‍ ഗ്രീനുമായി നോഹ, 11, ബോധി, ഒമ്പത്, ജേര്‍ണി, ഏഴ് എന്നീ മൂന്ന് മക്കളെ പങ്കിടുന്ന ഫോക്‌സ് നവംബര്‍ 11 ന് പൂര്‍ണ്ണ നഗ്നയായി കറുത്ത പെയിന്റില്‍ കുളിച്ചു നില്‍ക്കുന്ന ഫോട്ടോയിട്ടാണ് തന്റെ ഗര്‍ഭാവസ്ഥ ഔദേ്യാഗികമായി സ്ഥിരീകരിച്ചത്.
അതേസമയം ലൈംഗിക രംഗങ്ങളാലും താരത്തിന്റെ ശരീരപ്രദര്‍ശനങ്ങളാലും ശ്രദ്ധേയമായ അവരുടെ പുതിയ സിനിമ നെറ്റ്ഫ്‌ളിക്‌സ് ചാര്‍ട്ടുകളില്‍ റേറ്റിംഗില്‍ ഏറെ മുന്നിലാണ്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ മൂവി യുകെ നെറ്റ്ഫ്ലിക്സ് ചാര്‍ട്ടുകളില്‍ മൂന്നാം സ്ഥാനത്തെത്തി. സിനിമയില്‍, 365 ഡേയ്‌സ് താരം മിഷേല്‍ മോറോണിനെ വശീകരിക്കാന്‍ എത്തുന്ന ഒരു ദുഷ്ട റോബോട്ടായ ആലീസിന്റെ വേഷത്തിലാണ് താരമെത്തുന്നത്.