Featured Movie News

പടം വമ്പന്‍ഹിറ്റായപ്പോള്‍ തൃഷയുടെ മനസ്സു മാറി ? ‘ദിറോഡ്’ സിനിമയെ പ്രമോട്ട് ചെയ്ത് താരം

കഴിഞ്ഞദിവസമാണ് തമിഴ് സൂപ്പര്‍നായിക തൃഷ നായികയായ ‘ദിറോഡ്’ സിനിമ റിലീസായത്. സിനിമയെക്കുറിച്ച് മികച്ച പ്രതികരണങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കാതിരുന്ന നടിക്ക് സിനിമയുടെ വിജയം ആവേശം നല്‍കിയിരിക്കുകയാണെന്നാണ് വിവരം.

അരുണ്‍ വശീകരന്‍ സംവിധാനം ചെയ്ത്, സാം സിഎസ് സംഗീതം നിര്‍വ്വഹിച്ച ‘ദി റോഡ്’ ഒക്ടോബര്‍ 6 നായിരുന്നു റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റുകളിലോ പ്രൊമോഷണല്‍ പരിപാടികളിലോ തൃഷ പങ്കെടുത്തിരുന്നില്ലെന്ന് മാത്രമല്ല സാമൂഹ്യമാധ്യമങ്ങളില്‍ പോലും സിനിമയെ കാര്യമായി പ്രമോട്ട് ചെയ്യുന്ന ഒരു കാര്യവും ചെയ്തിരുന്നുമില്ല. സിനിമ പുറത്തിറങ്ങുന്നതുവരെ സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യവും ആരും അറിഞ്ഞതുമില്ല. എന്നാല്‍ സിനിമ ആരാധകരുടെ അഭിപ്രായം കൊണ്ട് ആളുകള്‍ കയറാന്‍ തുടങ്ങി.

എന്നാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് റിലീസിംഗ് സമയത്ത് നാട്ടിലില്ലാതിരുന്നതുകൊണ്ടാണ് പ്ര​മോഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതെന്നും സിനിമയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ത്രിഷ എക്സില്‍ പങ്കുവച്ചിട്ടുണ്ട്.

ചിത്രത്തിന് നിരൂപകരില്‍ നിന്നും നല്ല സ്വീകാര്യത ലഭിച്ചു തുടങ്ങി. ഒരു ആവേശകരമായ ത്രില്ലറായാണ് സംവിധായകന്‍ അരുണ്‍ വശീകരന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. തൃഷയുടെ പ്രകടനത്തെ അഭിനന്ദിച്ച് ആരാധകരും വന്നുതുടങ്ങി. ഇത്തരമൊരു സ്വീകരണം പ്രതീക്ഷിക്കാത്ത തൃഷ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ പങ്കുവെക്കലുകള്‍ തുടങ്ങിയിട്ടുണ്ട്.