Movie News

തമിഴിലും മലയാളത്തിലും നയന്‍സിന്റെ പുറകേ തന്നെയുണ്ട് ; തൃഷയും ടോപ് ഗീയറിലാണ്

തമിഴില്‍ ഇപ്പോള്‍ നായികമാരില്‍ മുന്നിലുള്ള തൃഷയും നയന്‍താരയും തമ്മിലുള്ള മത്സരമാണ്. എത്ര നടിമാര്‍ സിനിമയില്‍ വന്നാലും നമ്മളെ മറികടക്കാന്‍ കഴിയില്ല എന്ന രീതിയില്‍ മത്സരിച്ചാണ് തൃഷയും നയന്‍താരയും അഭിനയിക്കുന്നത്. അങ്ങനെ പരസ്പരം ബോറടിക്കാതെയും സൗഹൃദം നഷ്ടപ്പെടുത്താതെയും ആരോഗ്യകരമായ മത്സരമാണ് ഇരുവരും തമ്മില്‍. നയന്‍ അടിസ്ഥാനത്തിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

നേരത്തേ അനേകം ഹിറ്റുകളുമായി നയന്‍താര ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ പൊന്നിയിന്‍ സെല്‍വനില്‍ കുന്ദവായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് രണ്ടാം ഇന്നിംഗ്സില്‍ തൃഷ വീണ്ടും ഉയര്‍ന്നു തുടങ്ങി. ലിയോയില്‍ വിജയ് ക്കൊപ്പം അഭിനയിച്ചതോടെ എവിടെയാണ് നിന്നിരുന്നത് അവിടേയ്ക്ക് വീണ്ടും തൃഷ കുതിച്ചെത്തുകയും ചെയ്തു.

നയന്‍താര ഇപ്പോള്‍ വിവാഹിതയും അമ്മയുമായി മാറിയതോടെ കാര്യങ്ങള്‍ തൃഷയ്ക്ക് അനുകൂലമായി. അതുകൊണ്ട് തന്നെ മുന്‍നിര താരങ്ങളുടെ ജോഡിയാകാനുള്ള അനേകം അവസരങ്ങളാണ് തൃഷയെ തേടിയെത്തുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ തൃഷയുടെ മാര്‍ക്കറ്റ് ടോപ് ഗിയറിലാണ് ഓടുന്നത്.

തമിഴില്‍ മാത്രമല്ല മലയാളത്തിലും മുന്‍നിര നായികയായി നയന്‍താര അഭിനയിക്കുന്നുണ്ട്. അതിനാല്‍ നയന്‍താരയ്ക്കും ഇപ്പോള്‍ തിരക്കാണ്. അതേസമയം തൃഷയും മലയാളത്തില്‍ രണ്ട് ചിത്രങ്ങളിലേക്ക് കമ്മിറ്റ് ആയിട്ടുണ്ട്. അതേസമയം നയന്‍സിനെ പോലെ തൃഷ കല്യാണത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. കല്യാണം ആയാല്‍ മാര്‍ക്കറ്റ് കുറയും എന്നതിനാല്‍ കിട്ടിയ അവസരം ശരിയായി ഉപയോഗിക്കുകയാണ് അവര്‍.