Movie News

തൃഷ വിവാഹിതയാകുന്നു? ‘Love always wins’; പോസ്റ്റ് അര്‍ത്ഥമാക്കുന്നത് എന്ത് ?

നാല് ദക്ഷിണേന്ത്യന്‍ഭാഷകളിലായി ശ്രദ്ധേയമായ സിനിമകളാണ് കഴിഞ്ഞവര്‍ഷം നടി തൃഷാ കൃഷ്ണന്‍ പൂര്‍ത്തിയാക്കിയത്. റോളുകളിലെ വൈവിധ്യവും അഭിനയത്തിലെ ചാരുതയും സിനിമാവ്യവസായത്തിലെ ഏറ്റവും ഡിമാന്റുള്ള നടിമാരില്‍ ഒരാളായി അവരുടെ സ്ഥാനം ഉറപ്പിച്ചു.

അടുത്തിടെ, നടി സോഷ്യല്‍ മീഡിയയില്‍ ഒരു നിഗൂഢ പോസ്റ്റിട്ടു, അത് ആരാധകര്‍ക്കിടയില്‍ ഊഹാപോഹങ്ങള്‍ക്കിടയാക്കി. പരമ്പരാഗത പച്ചസാരി ധരിച്ച്, ആകര്‍ഷകമായ മോതിരവും മനോഹരമായ പെന്‍ഡന്റും ധരിച്ച ഒരു ചിത്രം തൃഷ പങ്കിട്ടു. ഇതിന് നടിയിട്ട അടിക്കുറിപ്പ് ഏവരുടേയും ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ‘സ്‌നേഹം എപ്പോഴും വിജയിക്കും’ (Love always wins) എന്നായിരുന്നു നടിയുടെ പോസ്റ്റ്.

അത് അവരുടെ ആരാധകരില്‍ ആകാംക്ഷ ജനിപ്പിച്ചു. പോസ്റ്റിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍, ഇത് വ്യക്തിപരമായ ഒരു സുപ്രധാന തീരുമാനത്തിന്റെ സൂചനയാണോ എന്ന് പലരും ചിന്തിക്കാന്‍ തുടങ്ങി. തൃഷയുടെ പോസ്റ്റ് അവരുടെ വിവാഹനിശ്ചയത്തിന്റെ സൂചനയാണെന്ന് ബോധ്യ പ്പെട്ടതോടെ ആരാധകര്‍ അഭിനന്ദന സന്ദേശങ്ങളുമായി കമന്റ് വിഭാഗത്തില്‍ നിറഞ്ഞു.

https://twitter.com/trishtrashers/status/1905834363264147800

കരിയറില്‍ അനേകം നടന്മാരുമായി ബന്ധപ്പെടുത്തി തൃഷയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. അടുത്തിടെ നടി ഗോസിപ്പില്‍ പെട്ടത് തന്റെ ഗില്ലി സിനിമയിലെ സഹനടനും സൂപ്പര്‍താരവുമായ വിജയ് യുമായിട്ടാണ്. ലിയോ സിനിമയ്ക്ക് ശേഷമാണ് ഇരുവരേയും ഒരുമിച്ച് ചേര്‍ത്തുള്ള ഗോസിപ്പുകള്‍ ഉണ്ടായത്. അതേസമയം ഇക്കാര്യത്തില്‍ ഇരുവരും ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കു മ്പോള്‍, ഏറ്റവും പുതിയ പോസ്റ്റ് അവരുടെ പ്രണയ ജീവിതത്തെ ക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി. തൃഷ തന്റെ അടുത്ത ബിഗ് പ്രോജക്റ്റായ ‘ഗുഡ്, ബാഡ്, അഗ്ലി’ യുടെ റിലീസിന് തയ്യാറെടുക്കുകയാണ്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തി ലൂടെ നടി വിടാമുയിര്‍ച്ചിക്ക് ശേഷം അജിത് കുമാറുമായി വീണ്ടും ഒന്നിക്കുന്നു.