Health

പുകവലി നിർത്താൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ലേ? എന്നാൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ..

നിങ്ങളുടെ പുകവലി ശീലം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണോ? പുകവലി കാരണം നിങ്ങളുടെ ആരോഗ്യം നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? പുകവലി ഉപേക്ഷിക്കാന്‍ നടത്തിയ പരീക്ഷണങ്ങൾ കൊണ്ട് മടുത്തോ? വിഷമിക്കേണ്ട, ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.

പുകവലി ഉപേക്ഷിച്ച മിക്ക ആളുകളിലും നിക്കോട്ടിനോടുള്ള തീവ്രമായ ആസക്തി നിമിത്തം ഉത്കണ്ഠ, പിരിമുറുക്കം, അസ്വസ്ഥത, നിരാശ അക്ഷമ എന്നിവ ഉണ്ടാകുന്നു. പുകവലി എങ്ങനെ ഉപേക്ഷിക്കാം? ചില വിദ്യകൾ ഇതാ

  1. നിങ്ങളുടെ കാരണം കണ്ടെത്തുക

പുകവലി ഉപേക്ഷിക്കാൻ നിങ്ങൾക്ക് ശക്തമായ, വ്യക്തിപരമായ കാരണം ആവശ്യമാണ്. പുകവലിയിൽ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനോ ശ്വാസകോശ അർബുദം, ഹൃദ്രോഗം, അല്ലെങ്കിൽ മറ്റ് അവസ്ഥകൾ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നതിനോ വേണ്ടി ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചേരാം. ഇതരത്തിലൊരു ശക്തമായ കാരണം പുകവലി ഉപേക്ഷിക്കാനായി തിരഞ്ഞെടുക്കുക.

  1. ഉപയോഗപ്രദമായ ഗുളികകളെക്കുറിച്ച് അറിയുക

മരുന്നുകൾക്ക് പുകവലിയുടെ ആസക്തി നിയന്ത്രിക്കാൻ കഴിയും. മരുന്നുകൾക്ക് വിഷാദം അല്ലെങ്കിൽ ഏകാഗ്രതയിലെ പ്രശ്നങ്ങൾ പോലുള്ള ലക്ഷണങ്ങളെ ലഘൂകരിക്കാനാകും.

  1. നിക്കോട്ടിൻ റീപ്ലെയ്സ്മെന്റ് തെറാപ്പി

നിങ്ങൾ പുകവലി നിർത്തുമ്പോൾ, നിക്കോട്ടിൻ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. ഇത് നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കുകയും ചെയ്യാം . അതിനാൽ തെറാപ്പികൾ ഉപയോഗപ്പെടുത്തുക. നിക്കോട്ടിൻ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ നീക്കാൻ തെറാപ്പികൾ കൊണ്ട് സാധിക്കും .

ഒരു സ്പെഷ്യലിസ്റ്റിനെ സമീപിക്കുക നിക്കോട്ടിൻ ഗം, ലോസഞ്ചുകൾ, പാച്ചുകൾ എന്നിവ നിങ്ങൾ പുകവലി ഉപേക്ഷിക്കുന്നവരിൽ വിജയകരമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, കൗൺസിലിംഗ് പ്രധാനമാണ്.

  1. നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഈ ആശയം പങ്കുവയ്ക്കുക

നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും നിങ്ങൾ പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുന്നതായി പറയുക. മുന്നോട്ട് പോകാൻ അവർക്ക് നിങ്ങളെ പ്രോത്സാഹിപ്പിക്കാനാകും. നിങ്ങൾ ഇതുമായി ബന്ധപ്പെട്ട് പിന്തുണ നൽകുന്നവരോട് ഇടപെടുന്നതും ഒരു കൗൺസിലറുമായി സംസാരിക്കുന്നതും ഗുണം ചെയ്യും .

  1. സ്വയം ഒരു ഇടവേള നൽകുക
    പുകവലിക്കുന്നതിനുള്ള ഒരു കാരണം നിക്കോട്ടിൻ മനുഷ്യനിൽ ഒരു റിലാക്സേഷൻ ഉണ്ടാക്കാൻ സഹായിക്കുന്നു എന്നതാണ്. അതിനാൽ , പുകവലി നിർത്തിയതിന് ശേഷമുള്ള ആദ്യ ആഴ്ചകളിൽ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ സ്വയം സൃഷ്ടിക്കാതിരിക്കാനും അവയിൽ നിന്ന് ഒഴിവാകാനും ശ്രമിക്കുക.
  2. നടക്കുന്നതോ വ്യായാമം ചെയ്യുന്നതോ ഒഴിവാക്കരുത്

    നടക്കാനും, ഓടാനും വ്യായാമം ചെയ്യാനും ശ്രമിക്കുക. നടക്കുകയോ പൂന്തോട്ടത്തിൽ കള പറിക്കുകയോ പോലുള്ള നേരിയ വ്യായാമം പോലും ഇത്തരം സമ്മർദ്ദങ്ങളെ മറികടക്കാൻ സഹായിക്കുന്നു.

7.മദ്യം ഒഴിവാക്കുക

മദ്യപിക്കുമ്പോൾ പുകവലി ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാൻ പ്രയാസമാണ്. അതിനാൽ തന്നെ ആദ്യം മദ്യ ഉപയോഗം നിയന്ത്രിക്കുക. അതുപോലെ, നിങ്ങൾ കാപ്പി കുടിക്കുമ്പോൾ പുകവലിക്കുന്ന സ്വഭാവം ഉള്ളവർ ആയിരുന്നെങ്കിൽ ഏതാനും ആഴ്ചകൾ ചായയിലേക്ക് മാറുക.

  1. വൃത്തിയുള്ള വീട്

പുകവലി ഉപേക്ഷിക്കാൻ തയ്യാറായാൽ പിന്നെ അതിനോട് അനുബന്ധിച്ച ഒന്നും വീടുകളിൽ സൂക്ഷിക്കാതിരിക്കുക. നിങ്ങളുടെ എല്ലാ ആഷ്‌ട്രേകളും ലൈറ്ററുകളും വലിച്ചെറിയുക. നിങ്ങളുടെ കിടക്ക വിരികൾ , അപ്ഹോൾസ്റ്ററി എന്നിവ വൃത്തിയാക്കുക. സിഗരറ്റ് മണം അകറ്റാൻ എയർ ഫ്രെഷനറുകൾ ഉപയോഗിക്കുക.

9. ശ്രമിച്ച് കൊണ്ടിരിക്കുക

ആദ്യകാലങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നാലും ഈ ദുശീലം മാറ്റിയെടുക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുക. തനിക്ക് സാധിക്കുമെന്ന് സ്വയം ബോധ്യപ്പെടുത്തുക. സ്വയം പ്രചോദനമാകുക.