പ്രകൃതിദത്തമായ പല വിഭവങ്ങള്‍ കൊണ്ടും സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ വോഡ്ക കൊണ്ട് സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ ആരും ഒന്ന് അദ്ഭുതപ്പെടും. എന്നാല്‍ വോഡ്ക കൊണ്ട് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കാം…
- നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു – ഒന്നോ രണ്ടോ സ്പൂണ്‍ വോഡ്ക എടുക്കുക. അതിലേക്ക് കുറച്ച് വെള്ളവും ചേര്‍ത്ത് മുഖത്തേക്ക് സ്‌പ്രേ ചെയ്യുക. തുടര്‍ന്ന് ലാവന്‍ഡര്‍ എസന്‍ഷ്യല്‍ ഓയിലും സ്‌പ്രേ ചെയ്യുക. തുടര്‍ന്ന് കോട്ടണ്‍ പാഡ് വെച്ച് തുടയ്ക്കുക. മുഖം കൂടുതല്‍ തിളങ്ങുന്നതും നിറം വെയ്ക്കുന്നതും കാണാം.
- മുഖം കൂടുതല്‍ വൃത്തിയുള്ളതാക്കുന്നു – വോഡ്ക കൊണ്ട് മുഖത്തെ കൂടുതല്‍ വൃത്തിയാക്കാന്‍ സാധിക്കും. വോഡ്കയും കുറച്ച് ഗ്രീന്‍ ടീയും എടുക്കുക. ഇത് നന്നായി യോജിപ്പിക്കുക. തുടര്‍ന്ന് കുറച്ച് പഞ്ഞിയെടുത്ത് ഈ മിശ്രിതത്തില്‍ മുക്കി മുഖത്ത് പുരട്ടാവുന്നതാണ്. മുഖത്തെ പൊടിയും ചെളിയും മാറി മുഖം വൃത്തിയാകുന്നു.
- മുടിയുടെ തിളക്കം കൂടുന്നതിന് – മുടിയുടെ തിളക്കം കൂടുന്നതിനും മുടി വളരുന്നതിനും മികച്ചതാണ് വോഡ്ക. കുറച്ച് മയോണൈസും, അടിച്ചെടുത്ത മുട്ടയും, ഒരു സ്പൂണ്‍ തേനും, ഒലിവ് ഓയിലും കുറച്ച് വോഡ്കയും ചേര്‍ത്ത മിശ്രിതം തലയില്‍ പുരട്ടി 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.
- താരനെ പ്രതിരോധിക്കുന്നു – താരനെ പ്രതിരോധിക്കുന്നതിനും വോഡ്ക കൊണ്ട് സാധിക്കുന്നു.
- കാലുകളിലെ ദുര്‍ഗന്ധം – വിയര്‍പ്പ് തിങ്ങിയുള്ള പാദങ്ങളിലെ ദുര്‍ഗന്ധം അകറ്റുന്നതിന് വോഡ്ക സഹായിക്കുന്നു. വോഡ്കയും തണുത്ത വെള്ളവും ചേര്‍ത്ത് പഞ്ഞിയില്‍ മുക്കി കാലില്‍ പുരട്ടാവുന്നതാണ്