Sports

ലോകക്രിക്കറ്റിലെ ഏറ്റവും സമ്പന്നന്‍ ആരാണെന്നറിയാമോ? 36.2 ദശലക്ഷം ഒരുവര്‍ഷം വാങ്ങുന്ന താരം

ക്രിക്കറ്റ് ലീഗുകള്‍ വന്നതോടെ ലോകക്രിക്കറ്റിലെ കളിക്കാര്‍ക്ക് ആഗോളമായി അംഗീകാരവും അവസരവും ഒപ്പം സമ്പത്തും വലിയ രീതിയില്‍ കിട്ടാന്‍ കാരണമായി.

കായികലോകത്ത് വന്‍ സമ്പാദ്യമുണ്ടാക്കുന്നവരുടെ പട്ടികയില്‍ അധികം പിന്നിലല്ലാതെ ക്രിക്കറ്റ് താരങ്ങളുമുള്ളപ്പോള്‍ കളത്തില്‍ നിന്നും പണം വാരുന്ന ഏറ്റവും സമ്പന്നരായ കളിക്കാരില്‍ ഇന്ത്യയുടെ ക്ലാസ്സ് ബാറ്റ്‌സ്മാനും ഇന്ത്യയുടെ മുന്‍ നായകനുമായ വിരാട്‌കോഹ്ലി മറ്റു പലരെയും പിന്നിലാക്കുന്നു.

ഒരുവര്‍ഷം ക്രിക്കറ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ സമ്പാദ്യമുണ്ടാക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്. മത്സരങ്ങളില്‍ നിന്നും ഐപിഎല്ലില്‍ നിന്നും ഓരോ വര്‍ഷവും ഏകദേശം 36.2 മില്യണ്‍ ഡോളര്‍ വരുമാനം കണക്കാക്കുന്നു. ബിസിസിഐയുടെ എ പ്ലസ് കളിക്കാരനായ അദ്ദേഹം പ്രതിമാസം ഒരു വലിയ തുക കൊണ്ടുവരുന്നു. ഇതുകൂടാതെ, പ്യൂമ, ഓഡി, എംആര്‍എഫ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്ന് കോഹ്ലിക്കുള്ള നിരവധി കരാറുകളില്‍ നിന്നും അദ്ദേഹം സമ്പാദിക്കുന്നു.

ക്രിക്കറ്റ് കളിയില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം വാരുന്ന താരമായി വിരാട്‌കോഹ്ലി നില്‍ക്കുമ്പോള്‍ നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മ 25.8 ദശലക്ഷം ഡോളറുമായി ആറാമതും ഇന്ത്യയുടെ ക്ലാസ്സ് ബൗളര്‍ ജസ്പ്രീത് ബുംറെ 24.6 ദശലക്ഷം ഡോളറുമായി ഒമ്പതാം സ്ഥാനത്തും നില്‍ക്കുന്നു. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് പട്ടികയില്‍ രണ്ടാമത്. 29.5 ദശല്‍ക്ഷം ഡോളര്‍ കമ്മിന്‍സ് സമ്പാദിക്കുന്നു. 28.7 ദശലക്ഷവുമായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നാമതും 27.4 മില്യണ്‍ ഡോളറുമായി സ്റ്റീവ് സ്മിത്ത് നാലാമതും നില്‍ക്കുന്നു. 26.1 ദശലക്ഷം ഡോളര്‍ കയ്യിലുള്ള ഡേവിഡ് വാര്‍ണറാണ് അഞ്ചാമന്‍. ഈ താരങ്ങള്‍ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ വഹിക്കുന്നു.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പിന്നില്‍ ഇംഗ്‌ളണ്ടിന്റെ ജോസ് ബട്‌ളറാണ്. 25.2 ദശലക്ഷമാണ് ബട്‌ളറുടെ നേട്ടം. 24.9 ദശലക്ഷം ഡോളര്‍ കൈവശമുള്ള ന്യൂസിലന്റ് താരം ട്രെന്റ് ബോള്‍ട്ട് ജസപ്രീത് ബുംറെയ്ക്ക് തൊട്ടുമുന്നില്‍ എട്ടാമതും 24.3 ദശലക്ഷം ഡോളര്‍ നേട്ടമുള്ള ന്യൂസിലന്റ് മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ തൊട്ടുപിന്നിലും നില്‍ക്കുന്നു. ഇവരാണ് പട്ടികയിലെ ആദ്യ പത്തിലുള്ളവര്‍.

Leave a Reply

Your email address will not be published. Required fields are marked *