വയര്‍ ചാടുന്നത് ആരോഗ്യപരമായി വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അടിവയറ്റിലെ കൊഴുപ്പ്. ഒരിക്കല്‍ വന്നാല്‍ ഇത് പോകാന്‍ സമയമെടുക്കും. പ്രധാനമായും തടി കൂടാനും വയര്‍ കൂടാനുമെല്ലാം ചില കാരണങ്ങളുണ്ട്. പാരമ്പര്യം ഇതിലൊന്നാണ്. പാരമ്പര്യമായി ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ വയറും തടിയുമെല്ലാം വരാന്‍ സാധ്യതയേറെയാണ്. പിന്നെ ഭക്ഷണശീലങ്ങളാണ്. വറുത്തതും പൊരിച്ചതും കൊഴുപ്പു കൂടുതലുള്ളതും മാംസാഹാരവുമെല്ലാം ഇതിനു കാരണങ്ങളാകാറുണ്ട്. വ്യായാമക്കുറവാണ് തടിയും വയറും കൂടാനുളള മറ്റൊരു പ്രധാന കാരണം. വയറും തടിയും കുറയ്ക്കാനും വഴികളുണ്ട്. എന്നാല്‍ ഇത് കൃത്യമായി ചെയ്യണമെന്നു മാത്രം. താഴെപ്പറയുന്ന വഴികള്‍ കൃത്യമായി പിന്‍തുടര്‍ന്നു നോക്കൂ, തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ഇതു സഹായിക്കും.
ഇഞ്ചി – ഇഞ്ചി തടി കുറയ്ക്കാനുള്ള മറ്റൊരു നല്ല വഴിയാണ്. ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഈ വിധത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് ഒഴിവാക്കും. ഇഞ്ചി ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നുകൂടിയാണ്. ഇതു വഴി അപചയപ്രക്രിയ വേഗത്തില്‍ നടക്കും. ഇതും വയറും തടിയും കൊഴുപ്പുമെല്ലാം കുറയാന്‍ സഹായിക്കും.
ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും – ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും.
ഗ്രീന്‍ ടീ – ഗ്രീന്‍ ടീ വയര്‍ കുറയ്ക്കാന്‍ പല തരത്തിലും ഉപയോഗിയ്ക്കാം. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. വിശപ്പു കുറയ്ക്കാനുള്ള പ്രധാന വഴിയാണ് ഗ്രീന്‍ ടീ. ഭക്ഷണത്തിനു മുന്‍പ് ഇത് കുടിയ്ക്കുന്നത് ഭക്ഷണത്തിന്റെ അളവു കുറയ്ക്കാന്‍ സഹായിക്കും. ഇത് ശരീരത്തില്‍ കെട്ടി നില്‍ക്കുന്ന വെള്ളം നീക്കം ചെയ്ത് വാട്ടര്‍ റീടെന്‍ഷന്‍ വെയ്റ്റ് നീക്കാന്‍ സഹായിക്കും. ഗ്രീന്‍ ടീ കുടിയ്ക്കുമ്പോള്‍ മൂത്രം കൂടുതല്‍ അളവില്‍ പോകുന്നതാണ് കാരണം. ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നത് വയറ്റിലെ കൊഴുപ്പു കളയാന്‍ ഏറെ സഹായകമാണ.്
ഫ്‌ളാക്‌സ സീഡുകള്‍ – ഫ്‌ളാക്‌സ സീഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു വയര്‍ കുറയാനുള്ള നല്ലൊരു വഴിയാണ്. ഇത് ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ്. ലിപോലൈസിസ് ശക്തിപ്പെടുത്തി വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാന്‍ ഇത് ഏറെ നല്ലതുമാണ്.
ഓറഞ്ചിലെ വൈറ്റമിന്‍ സി – ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവയും വയര്‍ ചാടാന്‍ കാരണമാകും. ടെന്‍ഷന്‍ കൂടുന്തോറും കോര്‍ട്ടിസോള്‍ തോതും വര്‍ദ്ധിക്കും. ഇതുവഴിയുണ്ടാകുന്ന കൊഴുപ്പ് വയറ്റിലാണ് നിക്ഷേപിക്കപ്പെടുക. സ്‌ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും.
ഫൈബര്‍ – ധാരാളം ഫൈബര്‍ കലര്‍ന്ന ഭക്ഷണം ഡയറ്റിന്റെ ഭാഗമാക്കുക. ഫൈബര്‍ ശരീരത്തിലെ കൊഴുപ്പു പെട്ടെന്നു നീക്കാനുള്ള വഴിയാണ്. ഇവ ദഹനം ശക്തിപ്പെടുത്തിയാണ് ഇതിനു സഹായിക്കുന്നത്.
സണ്‍ഫല്‍വര്‍ സീഡും – സണ്‍ഫല്‍വര്‍ സീഡും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനുള്ള ഒരു വഴിയാണ്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റ് വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ പുറന്തള്ളാന്‍ സഹായിക്കും.
ഉപ്പ് – ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും. ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. അള്‍പം മധുരമുള്ളതു കൊണ്ട് ഭക്ഷണവസ്തുക്കളില്‍ ഉപയോഗിക്കുകയും ചെയ്യാം.
ഡ്രൈ നട്‌സ് – ഡ്രൈ നട്‌സ് ശരീരത്തിന് ഏറെ പോഷണം നല്‍കും. അതോടൊപ്പം വയറും തടിയുമെല്ലാം കുറയാന്‍ സഹായിക്കുകയും ചെയ്യും. നല്ല കൊളസ്‌ട്രോളും ഫൈബറുമെല്ലം ഏറെ അടങ്ങിയ ഒന്നാണ് ഡ്രൈ നട്‌സ്. ബദാം പോലുള്ള ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.