Healthy Food

ചെറുപ്പം നിലനിര്‍ത്താന്‍ മുരിങ്ങയില ; ഗുണങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല

ശരീരത്തിന് പോഷകഗുണങ്ങള്‍ നിരവധി കിട്ടുന്ന ഒന്നാണ് ഇലക്കറികള്‍. ചീര, മുരിങ്ങയില, മത്തയില തുടങ്ങി ധാരാളം ഇലവര്‍ഗ്ഗങ്ങള്‍ ശരീരത്തില്‍ ഗുണകരമായി ഉള്ളതാണ്. വീട്ടിലും അടുക്കളത്തോട്ടത്തിലും എളുപ്പത്തില്‍ കിട്ടുന്ന ഒന്നാണ് മുരിങ്ങയില. മുരിങ്ങയിലയുടെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. സിങ്കിന്റെ മികച്ച ഉറവിടമായ മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ഗുണമാണ് നല്‍കുന്നത്. പ്രോട്ടീന്‍, അവശ്യ അമിനോ ആസിഡുകള്‍, 27 വിറ്റാമിനുകള്‍, 46 ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ ഉറവിടമാണ് മുരിങ്ങയില. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിയ്ക്കുന്ന മുരിങ്ങയില പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന മുരിങ്ങയില പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തി അണുബാധകളെ തടയാന്‍ ശരീരത്തെ തയ്യാറാക്കുന്നു. മുരിങ്ങയിലയുടെ കൂടുതല്‍ ഗുണങ്ങള്‍ അറിയാം….

  • വൈറ്റമിന്‍ എ ധാരാളമടങ്ങിയിരിക്കുന്നതിനാല്‍ കണ്ണിനു നല്ലത്. മുരിങ്ങയില നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത് തിമിര രോഗബാധ അകറ്റും
  • പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്.
  • മുരിങ്ങയിലയിട്ട് വേവിച്ച വെള്ളത്തില്‍ അല്‍പം ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് ദിവസവും കുടിച്ചാല്‍ ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാം
  • വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
  • പ്രോട്ടീന്‍, കാല്‍സ്യം, കൊഴുപ്പ്, അന്നജം, നാരുകള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത് നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തുക
  • സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധി ശക്തി വര്‍ധിപ്പിക്കുകയും കൃമിശല്യം കുറയ്ക്കുകയും ചെയ്യുന്നു. കുട്ടികളുടെ ശരീരപുഷ്ടിക്ക് മുരിങ്ങയില നെയ്യ് ചേര്‍ത്ത് പാകം ചെയ്തു കൊടുക്കുക.
  • മുരിങ്ങിയില തോരന്‍ നിത്യവും കഴിച്ചാല്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ധനയുണ്ടാകും.
  • മുരിങ്ങയില നീരില്‍ അല്‍പം ഉപ്പുചേര്‍ത്തു കഴിക്കുന്നത് ഗ്യാസിന്റെ ഉപദ്രവം കുറയ്ക്കാന്‍ നല്ലതാണ്.

*ചര്‍മരോഗങ്ങള്‍ ചെറുക്കാനും ചര്‍മത്തിന്റെ ചുളിവുകളും അകാലനരയും അകറ്റി ചെറുപ്പം നിലനിര്‍ത്താനും ആന്റി ഓക്സിഡന്റുകള്‍ സഹായിക്കുന്നു.

  • പൈല്‍സ് തടയാന്‍ മുരിങ്ങയിലയും മുരിങ്ങപ്പൂവും ഉത്തമമാണ്. മുരിങ്ങിലയിലുള്ള അതേ പോഷകഘടകങ്ങള്‍ മുരിങ്ങപ്പൂവിലും അടങ്ങിയിരിക്കുന്നു.
  • മുരിങ്ങയിലയും ഉപ്പും ചേര്‍ത്ത് ശരീരത്തില്‍ നീരുള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍ വേദന കുറയുകയും നീരു വലിയുകയും ചെയ്യും.