Lifestyle

ചൂട് സഹിക്കാന്‍ വയ്യേ! കറന്റ് ബില്ല് കണ്ട് ഞെട്ടാതെ എസി ഓണാക്കാം; ഇക്കാര്യം ശ്രദ്ധിക്കുക

ഇപ്പോള്‍ സംസ്ഥാനത്ത് ചൂട് കൂടുകയാണ്. കോണ്‍ക്രീറ്റ് വീടുകളില്‍ കഴിയുന്നവര്‍ എ.സി വാങ്ങുന്നതിന് പരക്കം പായുന്ന സമയമാണ്. എന്നാല്‍ എസി ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കില്‍ ഷോക്കടിപ്പിക്കുന്ന കറണ്ട് ബില്‍ വരും. എ.സികളില്‍ വൈദ്യുതി ലാഭിക്കാനായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

വീടിന്റെ പുറം ചുമരുകളിലും ടെറസ്സിലും വെള്ള നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കുന്നതും ജനലുകള്‍ക്കും ഭിത്തികള്‍ക്കും ഷെയ്ഡ് നിര്‍മ്മിക്കുന്നതും വീടിനും ചുറ്റും മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും. ശീതികരിക്കാനുള്ള മുറിയുടെ വലുപ്പം അനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കുക. വാങ്ങുന്ന സമയത്ത് ബി ഇ ഇ സ്റ്റാര്‍ ലേബല്‍ ശ്രദ്ധിക്കുക.5 സ്റ്റാറാണ് കാര്യക്ഷമത കൂടിയത്.

ഫിലമെന്റ് ബള്‍ബ് പോലുള്ള ചൂട് പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ മുറിയില്‍ നിന്ന് ഒഴിവാക്കുക. എസിയുടെ ടെംപറേച്ചര്‍ സെറ്റിംഗ് 22 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും ഒരോ ഡിഗ്രി കൂടുമ്പോഴും 5 ശതമാനം വരെ വൈദ്യുതി ഉപയോഗം കുറയും.

എസിയുടെ ഫില്‍ട്ടര്‍ എല്ലാ മാസവും വൃത്തിയാക്കുക. എസിയുടെ കണ്ടെൻസറിന് ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പിക്കണം. കണ്ടെന്‍സര്‍ വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥാപിക്കുക. കുറഞ്ഞ ചൂട് ഉള്ള കാലാവസ്ഥകളില്‍ കഴിവതും സീലിംഗ് ഫാന്‍, ടേബിള്‍ ഫാന്‍ എന്നിവ ഉപയോഗിക്കുക. ഊര്‍ജ്ജ കാര്യക്ഷമതയുള്ള ഇന്‍വെര്‍ട്ടര്‍ എസി ലഭ്യമാണ്.