Health

ആര്‍ത്തവ സമയത്തെ നടുവേദന ;  കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

വിവിധ തരത്തിലുള്ള ആര്‍ത്തവ പ്രശ്നങ്ങളെ സ്ത്രീകള്‍ നേരിടാറുണ്ട്. അതിലൊന്നാണ് ആര്‍ത്തവ സമയത്തെ വേദനയും പ്രശ്‌നങ്ങളും. ആര്‍ത്തവകാലത്ത് പലര്‍ക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ്. ചിലര്‍ക്ക് വയറുവേദന ആയിരിക്കും. ചിലര്‍ക്ക് വയറുവേദനയും നടുവേദനയും വരാം. ആര്‍ത്തവകാലത്ത് ഗര്‍ഭപാത്രത്തില്‍ നിന്നും രക്തം പുറംതള്ളുന്നതിനായി യൂട്രസ് ഓപ്പണ്‍ ചെയ്യപ്പെടുന്നു. ഈ സമയത്ത് നടുവിന് വേദന അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണ്. കൂടാതെ, ആര്‍ത്തവകാലത്ത് പ്രോസ്റ്റാഗ്ലാഡിന്‍സ് എന്ന ഹോര്‍മോണ്‍ റിലീസ് ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ അളവ് വര്‍ദ്ധിക്കുന്നത് പേശികളിലേയ്ക്ക് ഓക്സിജന്‍ എത്തുന്നത് കുറയ്ക്കുകയും അതുപോലെ ഇത് നടുവിന് വേദന അനുഭവപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നു.

ആര്‍ത്തവകാലത്ത് നടുവേദന വരുന്നതിന് പിന്നില്‍ ചില അസുഖങ്ങളും പലപ്പോഴും കാരണാകാറുണ്ട്. അതില്‍ തന്നെ എന്‍ഡ്രിയോമെട്രിയോസീസ് എന്ന കണ്ടീഷന്‍ ഉണ്ട്. യൂട്ടെറൈന്‍ ലൈനില്‍ കാണപ്പെടുന്ന അതേ ടിഷ്യൂ യൂട്രസിന്റെ പുറത്ത് വളരുമ്പോള്‍ അത് നടുവേദനയ്ക്ക് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് ഇത് ആര്‍ത്തവകാലത്ത് വേദന ഉണ്ടാക്കുന്നതിന് കാരണമാണ്. അതുപോലെ ഫൈബ്രോയ്ഡ് ഉണ്ടെങ്കില്‍ അത് ആര്‍ത്തവകാലത്ത് നടുവേദന വരുന്നതിന് കാരണമാകുന്നു. ആര്‍ത്തവകാലത്തെ നടുവേദന കുറയ്ക്കാന്‍ ചെയ്യാവുന്ന ഒരു കാര്യമാണ് ഹീറ്റ് തെറാപ്പി. നല്ല ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നടുവേദന കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ തന്നെ ഒരു തുണി ചൂടുവെള്ളത്തില്‍ മുക്കി ചൂട് പിടിക്കാവുന്നതാണ്. അല്ലെങ്കില്‍ വെള്ളം കുപ്പിയില്‍ നല്ല ചൂട് വെള്ളം പിടിച്ച് നിങ്ങള്‍ക്ക് ചൂട് പിടിക്കാം.

  • നല്ല ആഹാരം – ആര്‍ത്തവകാലത്ത് നല്ല ആഹാരം കഴിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നതും അതുപോലെ തന്നെ നല്ലപോലെ മഗാനീഷ്യം അടങ്ങിയ ആഹാരം കഴിക്കുന്നതുമെല്ലാം ശരീരത്തില്‍ വീക്കം സംഭവിക്കാതിരിക്കാന്‍ സഹായിക്കും. അതിനാല്‍, ഇത്തരം ആഹാരങ്ങള്‍ നടുവേദന കുറയ്ക്കാന്‍ വളരെ നല്ലതാണ്.
  • വ്യായാമം – ആര്‍ത്തവാകലത്ത് അമിതമായിട്ടല്ലെങ്കിലും ചെറിയ രീതിയില്‍ വ്യായാമം ചെയ്ത് ശീലിക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് ആര്‍ത്തവത്തിന്റെ ഡേയ്റ്റ് അടുക്കുന്നതിന് മുന്‍പേ തന്നെ വ്യായാമം ചെയ്യാം. പ്രത്യേകിച്ച് യോഗ പോലെയുള്ള വ്യായാമ മുറകള്‍ സത്യത്തില്‍ ശരീരത്തിന് നല്ലതാണ്. ആര്‍ത്തവാകലത്തെ മൂഡ് സ്വിംഗ് കുറയ്ക്കാന്‍ ഇത് സഹായിക്കും. ശരീരത്തിലേയ്ക്ക് നല്ലപോലെ രക്തോട്ടം ലഭിക്കുന്നതിനും അതിലൂടെ വേദനകള്‍ക്ക് ആശ്വാസം നല്‍കാനും സഹായിക്കും. അതിനാല്‍, ഫിസിക്കലി ആക്ടീവ് ആയിരിക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കാം.
  • സ്ട്രെസ്സ് ലെവല്‍ കുറയ്ക്കുക – ആഹാരം പോലെ തന്നെ നല്ലപോലെ സ്ട്രെസ്സ് ലെവല്‍ കുറയ്ക്കേണ്ടതും അനിവാര്യം തന്നെ. ആര്‍ത്തവ കാലത്ത് പലരിലും സ്ട്രെസ്സ് അമിതമാകുന്നത് കാണാം. ഇത്തരത്തില്‍ സ്ട്രെസ്സ് കുറയ്ക്കാന്‍ നോക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ആര്‍ത്തവകാലത്തെ നടുവേദന കുറയ്ക്കാന്‍ ഇത് നല്ലതാണ്. അതുപോലെ, നിങ്ങള്‍ക്ക് നടുവേദന വരുമ്പോള്‍ ഏതെങ്കിലും ബാം പുരട്ടാം. ഇത് കുറച്ച് നേരത്തേയ്ക്ക് ആശ്വാസം നല്‍കുന്നതാണ്. നല്ലപോലെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ, നടുവിന് വേദന കൂട്ടുന്ന കാര്യങ്ങള്‍ അമിതമായി ചെയ്യാതിരിക്കാനും ശ്രദ്ധിക്കാവുന്നതാണ്. നല്ലപോലെ വേദന ഉണ്ടെങ്കില്‍ വിശ്രമിക്കേണ്ടതും അനിവാര്യം. വേദന ഒട്ടും സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കാവുന്നതാണ്.