Movie News

ബോക്‌സോഫില്‍ നേടിയത് 125 കോടി ; ഡിജെ തില്ലുവിന് മൂന്നാം ഭാഗവുമായി നിര്‍മ്മാതാക്കള്‍

ബോക്സ് ഓഫീസില്‍ 125 കോടിയോളം രൂപ കളക്ഷന്‍ നേടി സൂപ്പര്‍ ഹിറ്റായി മാറിയ ‘ഡിജെ തില്ലു’ വിന് മൂന്നാം ഭാഗവും വരുന്നു. ‘പ്രേമംഗേള്‍’ അനുപമാ പരമേശ്വരന്‍ നായികയായ ചിത്രത്തിന്റെ രണ്ടാംഭാഗം ‘തില്ലു സ്‌ക്വയറി’ ന്റെ വന്‍ വിജയത്തോടെയാണ് നിര്‍മ്മാതാക്കള്‍ മുന്നാം ഭാഗവും പ്രഖ്യാപിച്ചിരിക്കുന്നത്. തില്ലു ക്യൂബ് എന്നാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്ന പേര്.

അനുപമ പരമേശ്വരന്‍ ഈ ക്രൈം കോമഡി ചിത്രത്തില്‍ ‘തില്ലു സ്‌ക്വയറി’ല്‍ സിദ്ധു ജോന്നലഗദ്ദയ്ക്കൊപ്പം താരം ഗംഭീര പ്രകടനമാണ് നടത്തിയത്. സിദ്ദുവിനെ ആകര്‍ഷിക്കുന്ന ലില്ലി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ അനുപമ അവതരിപ്പിക്കുന്നത്. സിനിമയുടെ വിജയം അനുപമയ്ക്ക് വലിയ പ്രശംസ നേടിക്കൊടുത്തിരിക്കുകയാണ്. മുമ്പ് ഗ്രാമീണ സുന്ദരി വേഷങ്ങള്‍ ചെയ്തിരുന്ന അനുപമ കൂടുതല്‍ ഗ്ലാമറസായതും ഹോട്ടായതുമായ വേഷമാണ് തില്ലു സ്‌ക്വയറില്‍ ചെയ്തത്. ഈ നീക്കം അനുപമയെ കരിയറിലെ അടുത്ത ചുവടുവെപ്പിന് പ്രേരിപ്പിച്ചിരിക്കുകയാണ്.

അതേസമയം സമീപകാലത്ത് ധീരമായ പ്രതിച്ഛായയുമായി പൊരുത്തപ്പെടുന്ന റോളുകള്‍ക്കായി നടിക്ക് വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടും, ടൈപ്പ്കാസ്റ്റ് വേഷങ്ങള്‍ ചെയ്യുന്നതില്‍ നിന്നും മാറിനില്‍ക്കാന്‍ കിട്ടുന്ന അവസരം സ്വീകരിക്കാന്‍ നടി മടി കാട്ടുന്നെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്. നിര്‍മ്മാതാക്കള്‍ മികച്ച പ്രതിഫലം നല്‍കാന്‍ നില്‍ക്കുമ്പോഴും വ്യത്യസ്തമായ വേഷങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും പ്രത്യേകതരം അഭിനയസാധ്യതകള്‍ മുന്‍ നിര്‍ത്തിയുള്ള കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാത്തതാണ് നടിയുടെ പ്രശ്‌നമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നു.