Sports

ഗോള്‍ഫ് ടീകള്‍ ഉപയോഗിച്ച് ടൈഗര്‍ വുഡ്‌സിന്റെ വമ്പനൊരു ചുവര്‍ചിത്രം; ആരോണ്‍ നോറിസിന്റെ വ്യത്യസ്ത ആരാധന

കായികതാരങ്ങളോടുള്ള ആരാധന പലരും പലരീതിയിലാണ് പ്രകടിപ്പിക്കാറ്. ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സിനോടുള്ള ആരാധന ഒരു ആരാധകന്‍ പ്രകടിപ്പിച്ചത് വ്യത്യസ്തമായ രീതിയിലാണ്. ഗോള്‍ഫ് ടീകള്‍ ഉപയോഗിച്ച് ടൈഗര്‍ വുഡ്‌സിന്റെ വമ്പനൊരു ചുവര്‍ചിത്രം തീര്‍ത്തിരിക്കുകയാണ്. മിസോറിയിലെ കന്‍സാസ് സിറ്റിയില്‍ നിന്നുള്ള കലാകാരന്‍ 43 കാരനായ ആരോണ്‍ നോറിസാണ് ചിത്രത്തിന് പിന്നില്‍.

തന്റെ പ്രാദേശിക ഗോള്‍ഫ് കോഴ്സില്‍ തകര്‍ന്ന ടീസുകള്‍ കാണുന്നത് തുടര്‍ന്നാണ് തനിക്ക് ഈ ആശയം വന്നതെന്ന് നോറിസ് പറഞ്ഞു. ”ഞാന്‍ ഗോള്‍ഫ് കളിക്കുമ്പോഴെല്ലാം, ഈ തകര്‍ന്ന ഗോള്‍ഫ് ടീകളെല്ലാം എല്ലാ ടീ ബോക്‌സിലും കിടക്കുന്നത് ഞാന്‍ കാണുമായിരുന്നു.” അദ്ദേഹം അനുസ്മരിച്ചു.ഉപയോഗിക്കാതാകുന്ന ടീകളില്‍ നിന്ന് എന്തെങ്കിലും ഉണ്ടാക്കാമെന്ന് താന്‍ ചിന്തിച്ചുകൊണ്ടിരുന്നതായി നോറിസ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍, കോഴ്സില്‍ നിന്ന് തകര്‍ന്ന ടീകള്‍ ശേഖരിക്കാനും തന്റെ പുതിയ ചുവര്‍ചിത്രത്തിനായി അവ സൂക്ഷിക്കാനും തുടങ്ങിയെന്ന് നോറിസ് പറഞ്ഞു.

അയല്‍ക്കാരും നോറീസിനെ സഹായിക്കാനെത്തി. പിന്നീട് ടൈഗര്‍ വുഡ്സിന്റെ ഒരു ഛായാചിത്രം സൃഷ്ടിക്കാന്‍ തീരുമാനിച്ചു.ഇതിന് 25,000 ഗോള്‍ഫ് ടീകള്‍ ആവശ്യമായി വന്നു. കോഴ്സില്‍ താനും അയല്‍ക്കാരും എടുത്ത പകുതിയോളം ടീസുകള്‍ ശേഖരണത്തിന് സഹായകമായെന്ന് നോറിസ് പറഞ്ഞു. ചുവര്‍ചിത്രം പൂര്‍ത്തിയാക്കാന്‍ അധികമായി 400 ഡോളര്‍ അധികമായി ചെലവഴിച്ചു. നോറിസിന്റെ മുന്‍കാല സൃഷ്ടികളില്‍ ചിലത് ക്യാന്‍വാസിലെ മുഹമ്മദ് അലി ഓയില്‍, എലോണ്‍ മസ്‌ക് മൊസൈക്ക് ബീഡ് പോര്‍ട്രെയ്റ്റ്, എന്‍എഫ്എല്ലിന്റെ കെല്‍സെ സഹോദരങ്ങളുടെ പെയിന്റിംഗ് എന്നിവയും ഉള്‍പ്പെടുന്നു. ടൈഗര്‍ വുഡ്സിന്റെ ഈ പ്രത്യേക മ്യൂറല്‍ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്.