Celebrity

”അങ്ങനെ ആ ആഗ്രഹവും സാധിച്ചു” ;  പുതിയ വീഡിയോയുമായി റിമി, ഇതില്‍ ഇപ്പോ കുഞ്ഞുവാവ ആരാ ??

മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. തുടക്കത്തില്‍ ഉണ്ടായിരുന്ന റിമിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് ഇപ്പോള്‍ താരം. ലുക്കും ഹെയര്‍സ്റ്റെലും, റിമിയുടെ ശരീരഭാരത്തില്‍ തന്നെ മാറ്റം വന്നു.

സോഷ്യല്‍ മീഡിയയില്‍ തന്റെ എല്ലാ വിശേഷങ്ങളും റിമി പങ്കുവെയ്ക്കാറുണ്ട്. സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് റിമിയെ മലയാളികള്‍ കാണുന്നത്. ജിമ്മില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും, അവധിക്കാല ആഘോഷചിത്രങ്ങളും, മേക്ക് ഓവര്‍ ഫോട്ടോഷൂട്ടുകളുമെല്ലാം ആരാധകര്‍ക്കായി റിമി പങ്കുവെയ്ക്കാറുണ്ട്. റിമി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്. റിമിയുടെ സഹോദരങ്ങളുടെ കുട്ടികളും റിമിയും കട്ടകമ്പനിയാണ്. കൊച്ചമ്മയെന്നാണ് റിമിയുടെ സഹോദരങ്ങളുടെ കുട്ടികള്‍ റിമിയെ വിളിക്കുന്നത്.

സഹോദരി റീനുവിന്റെ മകള്‍ കുട്ടിമണിയുമായി ലുലുമാളില്‍ കറങ്ങുന്ന വീഡിയോയാണ് റിമി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. മാള്‍ മൊത്തം കാണാനായി ഉള്ള ചെറിയ ട്രെയിനിലാണ് റിമിയും കുട്ടിമണിയും കറങ്ങുന്നത്. ”അങ്ങനെ ആ ആഗ്രഹവും സാധിച്ചു” – എന്ന ക്യാപ്ഷനോടെയാണ് വീഡിയോ റിമി പങ്കുവെച്ചിരിയ്ക്കുന്നത്. ആളുകള്‍ പെട്ടെന്ന് തിരിച്ചറിയാതിരിയ്ക്കാനായി തൊപ്പിയും മാസ്‌കും റിമി ധരിച്ചിട്ടുണ്ട്.

വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് ആരാധകര്‍ കുറിയ്ക്കുന്നത്. ” ഇതില്‍ ഇപ്പോ കുഞ്ഞുവാവ ആരാ ??” – എന്നാണ് ഒരാളുടെ കമന്റ്. ” ഫോറിന്‍ കാറും , ഡോളര്‍ നോട്ടും കൊണ്ട് എന്ന സോങ്ങ് മിസ് ചെയ്യുന്നുണ്ടോ , ഇത് കണ്ടപ്പോ” – എന്നാണ് മറ്റൊരാള്‍ കുറിച്ചിരിയ്ക്കുന്നത്.