തഗ്‌ലൈഫുമായി ബന്ധപ്പെട്ട് എന്തു വിമര്‍ശനവും നേരിടാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ കമല്‍ഹാസനുമായുള്ള ജോഡി ശരിക്കും മാജിക്കല്‍ ആയിരുന്നെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും നടി തൃഷാകൃഷ്ണന്‍. രണ്ടുപേരും തമ്മിലുള്ള ഏജ് ഗ്യാപിനെക്കുറിച്ചുള്ള വിമര്‍ശനത്തിനായിരുന്നു നടി മറുപടിയുമായി എത്തിയത്.
32 വയസ്സ് പ്രായവ്യത്യാസമുള്ള കമല്‍ഹാസനും തൃഷയും തമ്മിലുള്ള കെമിസ്ട്രി ഓണ്‍ലൈനില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് മറുപടിയുമായി നടിയെത്തിയത്. അടുത്തിടെ മുംബൈയില്‍ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങില്‍ തൃഷ പങ്കെടുത്തിരുന്നു. അവിടെ വെച്ചായിരുന്നു കമല്‍ഹാസനുമായുള്ള സ്‌ക്രീന്‍ പ്രണയത്തിനും പ്രായവ്യത്യാസത്തെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങള്‍ക്കും എതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കിയത്.
”അവര്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍ ആ സമയത്ത് ഞാന്‍ സിനിമയില്‍ ഒപ്പിടുക പോലും ചെയ്തിട്ടില്ല. അപ്പോള്‍ തന്നെ ഇതൊരു മാജിക് ആയിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.” നടി പറഞ്ഞു. കമല്‍ഹാസനും മണിരത്നവും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ അവിശ്വസനീയമായ അനുഭവത്തെക്കുറിച്ചും നടി പറഞ്ഞു. ”അഭിനേതാക്കള്‍ എന്ന നിലയില്‍ ഞങ്ങളെല്ലാവരും എവിടെയും ചെയ്യുന്ന ജോലി തന്നെ ഇവിടെയും ചെയ്യണം. അത് മാന്ത്രികമായിരുന്നു. അതിനെ ചുഴിഞ്ഞുനോക്കുന്നത് നിര്‍ത്തണം.” നടി പറഞ്ഞു.
അതേസമയം തഗ് ലൈഫിലെ ‘ഷുഗര്‍ ബേബി’ എന്ന ഗാനത്തിന് കിട്ടുന്ന നെഗറ്റീവ് ഫീഡ്ബാക്കിനെതിരെയും നടി പോരാടേണ്ട സ്ഥിതിയാണ്. 40 വയസ്സുള്ള ഒരു നടി അനുചിതമായ തലക്കെട്ടുള്ള ഒരു ഗാനത്തിന് നൃത്തം ചെയ്യുന്നത് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല. മണിരത്നം പ്രൊഡക്ഷനില്‍ ആദ്യമായിട്ടാണ് ഒരു ഐറ്റം സോങ്ങിനെ കുറിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നത്.
നായകന് ശേഷം മണിരത്നവും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നതിനാല്‍ തഗ് ലൈഫിന്റെ ആവേശത്തിലാണ് ആരാധകര്‍. മണിരത്നത്തിന്റെ തഗ് ലൈഫിനെ ചുറ്റിപ്പറ്റിയുള്ള തിരക്കുകള്‍ റിലീസ് തീയതി അടുത്തുകൊണ്ടിരിക്കുമ്പോള്‍ ശക്തമാവുകയാണ്. 2025 ജൂണ്‍ 5 ന് ചിത്രം തിയേറ്ററുകളില്‍ എത്തും
