ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലെ ഇതിഹാസ കൂട്ടുകെട്ടായ കമല്‍ഹസന്‍ മണിരത്‌നം കുട്ടുകെട്ടിലെ സിനിമയ്ക്ക് ‘തഗ്‌ലൈഫ്’ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് വീഡിയോയില്‍ കമല്‍ സ്വയം പരിചയപ്പെടുത്തുന്നത്. ജാപ്പനീസ് ആയോധനകലകള്‍ ഉപയോഗിച്ച് അദ്ദേഹം ശത്രുവിനെ നശിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സിനിമയില്‍ അദ്ദേഹത്തിന്റെ പേരാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. മൂന്നര പതിറ്റാണ്ട് മുമ്പ് കമലും മണിരത്‌നവും ഒന്നിച്ച ‘നായകന്‍’ എന്ന ചിത്രത്തിലും കമലിന്റെ പേര് ‘ശക്തിവേല്‍ നായ്ക്കര്‍’ എന്നായിരുന്നു.
ഇതോടെ പഴയസിനിമ നായകനുമായി ഈ സിനിമയ്ക്ക് ബന്ധം കണ്ടെത്താനുള്ള ശ്രമങ്ങളുമുണ്ട്. ‘തഗ് ലൈഫില്‍’ പ്രത്യക്ഷപ്പെടുന്ന കമല്‍ ‘നായകന്‍’ എന്ന ചിത്രത്തിലെ വേലു നായ്ക്കറുടെ ചെറുമകനാകാമെന്നാണ് ചിലരുടെ അഭിപ്രായം. അതനുസരിച്ച് ചിത്രത്തിന്റെ പൂജയുടെ അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ ‘നായകന്‍’ എന്ന ചിത്രവും ഉള്‍പ്പെടുത്തും. ആ സിനിമയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി, തൃഷ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മണിരത്‌നത്തിന്റെ പതിവ് സാങ്കേതിക വിദഗ്ദ്ധരും സിനിമയ്ക്കായി ഒന്നിക്കുന്നു. എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്‍, സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ എന്നിവരും ചിത്രത്തിനൊപ്പമുണ്ട്.