Celebrity

ഇടിമിന്നല്‍പോലെ മൂന്ന് വമ്പന്‍ ഹിറ്റുകള്‍; ഷാരൂഖ് ഖാന്റെ ആസ്തി എത്രയാണെന്നറിയാമോ?

നാലുവര്‍ഷത്തെ ഇടവേളകഴിഞ്ഞ് പത്താന്‍, ജവാന്‍, ഡുംകി എന്നീ മൂന്ന് ഇടിവെട്ട് പടങ്ങളുമായാണ് കഴിഞ്ഞവര്‍ഷം ഷാരൂഖ്ഖാന്‍ ബോക്സോഫീസ് സ്വന്തമാക്കിയത്. 2023 ലെ ഈ ഹാട്രിക്കുകള്‍ക്ക് മുമ്പ് 2018 ല്‍ സീറോയുമായാണ് ഷാരൂഖ് ബോളിവുഡിലേക്ക് ഇറങ്ങിയത്. ഈ മൂന്ന് സിനിമകള്‍ ഷാരൂഖിന്റെ സ്വത്തിലും വലിയ വളര്‍ച്ച ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ്. മൂന്ന് സിനമകളുടെ വമ്പന്‍ വിജയവും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള ബിസനസും കിംഗ് ഖാനെ ഹുറുണ്‍ ഇന്ത്യാസ് റിച്ച് ലിസ്റ്റില്‍ എത്തിച്ചിരക്കുകയാണ്.

നടന്റെ നിലവില്‍ കണക്കാക്കിയിരിക്കുന്ന സ്വത്ത് 7,300 കോടിയാണ്. ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സ്വന്തം സിനിമാ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവയ്ക്ക് പുറമേ വമ്പന്‍ ബ്രാന്‍ഡുകളുടെ പരസ്യം, ഇന്‍സ്റ്റാഗ്രാമിലെ 47 ദശലക്ഷം ഫേളോവേഴ്സ് എന്നിവയെല്ലാമാണ് ഷാരൂഖിന്റെ സമ്പാദ്യത്തിലേക്ക് പണം കൊണ്ടുവരുന്ന വഴികള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഷാരൂഖിന്റെ സഹപങ്കാളിയായ ജൂഹിചൗള തൊട്ടുപിന്നിലുണ്ട്. 4600 കോടിയാണ് ജൂഹിയുടെ സ്വത്ത് മൂല്യം. 2000 കോടി കൈവശമുള്ള ഹൃത്വിക് റോഷനാണ് മൂന്നാമത്. സാമൂഹ്യമാധ്യമ സ്വാധീനത്തില്‍ രണ്ടാമതുള്ള ഹൃത്വിക്കിന് ട്വിറ്ററില്‍ 32.3 ദശലക്ഷം ഫോളോവേഴ്സുണ്ട്.

അടുത്തിടെയാണ് താരത്തിന് ലൊക്കാര്‍നോ ഫിലിം ഫെസ്റ്റിവലില്‍ ലൈഫ്ടെം അചീവ്മെന്റ് അവാര്‍ഡ് നല്‍കിയത്. സ്റ്റാര്‍ഡം എന്നത് ഒരു സാഹചര്യം മാത്രമാണ്. അതിന് ഞാനുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ താരപദവി ഒരു പ്രധാന കാര്യമായി ഞാന്‍ ചിന്തിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ അതിനെ വളരെയധികം ബഹുമാനിക്കുന്നു. അത് എനിക്ക് ഒരുപാട് അംഗീകാരവും ബഹുമാനവും സ്നേഹവും പണവും നല്‍കി. എന്റെ കുടുംബം അതില്‍ സന്തോഷിക്കുന്നു. എന്നാല്‍ അതിനപ്പുറം, ഞാന്‍ ഒരു മുറിയില്‍ കയറുമ്പോള്‍ ആദ്യം വഹിക്കുന്നത് സ്റ്റാര്‍ഡം അല്ല. ഞാന്‍ അത് ശ്രദ്ധിക്കാറ് പോലുമില്ല. അതില്ലെങ്കില്‍ സ്നേഹം പോകുമോ എന്നൊന്നും ഞാന്‍ കരുതുന്നില്ല.