നടുവേദന അനുഭവിച്ചിരിക്കുന്നവരാണ് നിങ്ങളില്‍ ചിലര്‍. എന്നാല്‍ വേദന സംഹാരി കഴിച്ച് ആശ്വാസം തേടുന്നതാണ് പലരുടെയും പതിവ്. ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും നടുവേദനയ്ക്ക് കാരണമായി പറയുന്നത്. പക്ഷേ നടുവേദനയെ അങ്ങനെ നിസ്സാരമായി തളളി കളയരുത്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ അല്ലെങ്കില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നടുവേദനയ്ക്ക് കാരണമാകാറുണ്ട്. നടുവേദന ഉള്ളവര്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താം…
പ്രോട്ടീന്‍ – ശരീരത്തിലെ പ്രോട്ടീന്റെ അഭാവം മൂലം നിങ്ങള്‍ക്ക് വേദന അനുഭവപ്പെടാം. ഇത് പരിഹരിക്കാന്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഇനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അതിനായി മുട്ട, പാല്‍, പയര്‍ തുടങ്ങിയവ ദിവസവും ഭക്ഷണത്തില്‍ ചേര്‍ക്കുക. ഇത് പേശികളുടെ വളര്‍ച്ചയിലേക്ക് നയിക്കുന്നു, നടുവേദന പ്രശ്‌നത്തില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
വ്യായാമവും ഭക്ഷണക്രമവും – നടുവേദന മാറ്റാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വ്യായാമവും ഭക്ഷണക്രമവും. വിദഗ്ധരുടെ നിര്‍ദേശപ്രകാരം പതിവായി വ്യായാമം ചെയ്യുന്നത് നടുവേദന കുറയ്ക്കാന്‍ സഹായിക്കും. പേശികളെ ശക്തിപ്പെടുത്താനും വ്യായാമം നല്ലതാണ്. അതുപോലെ ഭക്ഷണത്തില്‍ ആവശ്യത്തിനുള്ള പോഷകങ്ങളും മറ്റും അടങ്ങിയിട്ടുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയെല്ലാം നട്ടെല്ലിനെയും പേശികളെയും പോഷിപിപ്പിക്കുന്നു.
പച്ചക്കറികള്‍ – നടുവേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ പച്ചക്കറികള്‍ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ബ്രോക്കോളി, കോളിഫ്‌ലവര്‍, കാബേജ്, ചീര തുടങ്ങിയ ഇലക്കറികള്‍ ഉള്‍പ്പെടുത്താം. ഇവയില്‍ വിറ്റാമിന്‍-എ, വിറ്റാമിന്‍-സി, വിറ്റാമിന്‍-കെ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. സന്ധി വേദനയ്ക്കും വീക്കത്തിനും കാരണമാകുന്ന എന്‍സൈമുകളെ തടയുന്ന സള്‍ഫോറാഫേന്‍ എന്ന സംയുക്തം അവയില്‍ അടങ്ങിയിട്ടുണ്ട്. ക്യാരറ്റ്, ബീറ്റ്‌റൂട്ട്, മത്തങ്ങ തുടങ്ങിയ പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അവ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് മുട്ടിലെയും നടുവിലെയും വേദന കുറയ്ക്കാന്‍ സഹായിക്കുന്നു.
പഴങ്ങള്‍ – ദൈനംദിന ഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ആപ്പിള്‍, പൈനാപ്പിള്‍, സരസ ഫലങ്ങള്‍, ചെറി, മുന്തിരി, സിട്രസ് പഴങ്ങള്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലേവനോയിഡുകള്‍ വേദനം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. നല്ല ആരോഗ്യത്തിനും അതുപോലെ ചര്‍മ്മത്തിനും ഏറെ നല്ലതാണ് പഴങ്ങള്‍.
ഇഞ്ചി – ഇഞ്ചി, കറുവപ്പട്ട, ചുവന്ന മുളക് എന്നിവ ഭക്ഷണത്തില്‍ പരിമിതമായ അളവില്‍ ഉപയോഗിക്കാം. ഇവ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. കുര്‍ക്കുമിന്‍ എന്ന സംയുക്തം മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. ഏത് സന്ധി വേദനയ്ക്കും ഇത് ഫലപ്രദമായ പ്രതിവിധിയാണ്, എന്നാല്‍ ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് സന്ധിവേദന ഒഴിവാക്കാന്‍ സഹായിക്കുന്നു.