മലപ്പുറം അതിരില്‍ നിന്നും ഏറെ ദൂരെയല്ലാതെ തമിഴ്‌നാട്ടില്‍ സ്ഥിതി ചെയ്യുന്ന നീലഗിരിയിലേക്ക് ഒരു യാത്രപോയാലോ? ഒന്നും നോക്കേണ്ട കണ്ണുമടച്ച പോകുക തന്നെ. കോടമഞ്ഞും പച്ചപ്പും പിന്നെ കണ്ണെത്താദൂരത്ത് നീലമലകളും ചെറിയ ചാറ്റല്‍ മഴയുമൊക്കെ നിങ്ങളെ കാത്തിരിപ്പുണ്ട്.
ലാംബ്‌സ് റോക്ക് വ്യൂപോയിന്റ് ഉള്‍പ്പെടെ ധാരാളം ആകര്‍ഷണങ്ങളാണ് ഒളിച്ചിരിക്കുന്നത്. പച്ചപ്പുകളാല്‍ ചുറ്റപ്പെട്ട കുനൂര്‍ നീലഗിരി ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലമാണ്. കൂനൂരില്‍ നിന്ന് ഏഴു കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ ഡോള്‍ഫിന്‍സ് നോസ് സന്ദര്‍ശിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ അടിത്തറയാണ് ലാംബ്സ് റോക്ക് വ്യൂപോയിന്റ്.
വ്യൂ പോയിന്റിലെത്താനുള്ള യാത്ര തന്നെ സാഹസീകതകളാല്‍ നിറഞ്ഞതാണ്. കല്‍ പടവുകള്‍ കയറിവേണം പോകാന്‍. മുന്നോട്ട് പോകാനുള്ള വഴികള്‍ രണ്ടും വൃത്തിയായി പരിപാലിക്കപ്പെടുന്നു. പടി പൂര്‍ത്തിയാക്കി വ്യൂപോയിന്റില്‍ എത്തുമ്പോള്‍ പര്‍വതനിരകളുടെ അതിശയകരമായ കാഴ്ചയുണ്ട്. മല കയ്യെത്തും ദൂരത്ത് നില്‍ക്കുന്ന പോലെ തോന്നും. കോയമ്പത്തൂരിലെ മേട്ടുപ്പാളയം ഉള്‍പ്പെടെയുള്ള നഗരങ്ങളുടെ ദൃശ്യം മറ്റൊരു കാഴ്ചയുടെ സൗന്ദര്യവും സഞ്ചാരികള്‍ക്ക് നല്‍കും. ഊട്ടി മുതല്‍ കൂനൂര്‍ മുതല്‍ മേട്ടുപ്പാളയം വരെയുള്ള നീലഗിരി മൗണ്ടന്‍ റെയിലും കാണാം. കുന്നുകള്‍ക്ക് ഇടയിലൂടെ ഒഴുകുന്ന കുന്നൂര്‍ തോടിന്റെ കാഴ്ചയും ഇതിലൂടെ ലഭിക്കും. ലാംബ്സ് റോക്ക് വ്യൂപോയിന്റിനെ എക്കോ റോക്ക് വ്യൂപോയിന്റ് എന്നും വിളിക്കുന്നു.
രാവിലെ ഒമ്പത് മണി മുതല്‍ അഞ്ചുമണി വരെയാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. കൂനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ അകലെ റിസര്‍വ് വനത്തിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ വ്യൂപോയിന്റില്‍ വിശാലമായ വനമുണ്ട്, ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇവിടെയുള്ള മരങ്ങള്‍ വര്‍ണ്ണാഭമായിരിക്കുന്നു. വലതുവശത്ത് കൂനൂര്‍ നദി ഒഴുകുന്ന ഒരു ഹള്ളിക്കല്‍ മലയിടുക്കുണ്ട്. പ്രദേശത്തെ താപനില താഴ്ന്ന നിലയില്‍ ആയതിനാല്‍ സഞ്ചാരികള്‍ക്ക് സുഖപ്രദമായ അന്തരീക്ഷവും നല്‍കുന്നു.
ട്രെക്കിംഗിന് പറ്റിയ സ്ഥലമാണിതെന്നും മഴയില്‍ നിന്ന് രക്ഷനേടാന്‍ സഞ്ചാരികള്‍ ഇവിടെയെത്തുമ്പോള്‍ എപ്പോഴും കുടകള്‍ കരുതണമെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു. അതുപോലെ തന്നെ യാത്രയില്‍ കുരങ്ങുകളെക്കുറിച്ച് ബോധമുള്ളവരായിരിക്കാണം യാത്രയ്ക്ക് വാരാന്ത്യങ്ങള്‍ ഒഴിവാക്കുകയാണ് ഉത്തമം. പ്രവൃത്തിദിവസങ്ങളാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം.