Movie News

ഡീപ്‌ഫേക്ക് വീഡിയോയ്ക്ക് വീണ്ടും ഇരയായി രശ്മിക ; കൊളംബിയന്‍ മോഡലിന്റെ ശരീരത്ത് തല വച്ചുപിടിപ്പിച്ചു

ഒരു തവണ തന്നെ ഡീപ്‌ഫേക്കിന് ഇരയായ ഇന്ത്യയുടെ സ്വപ്‌നസുന്ദരി രശ്മിക മന്ദാന ഡീപ്‌ഫേക്ക് വീഡിയോയ്ക്ക് വീണ്ടും ഇരയായി. ഇത്തവണ ഒരു വെള്ളച്ചാട്ടത്തിന് സമീപം നില്‍ക്കുന്ന നിലയില്‍ ഒരു കൊളംബിയന്‍ നടിയുടെ ശരീരത്തോട് ചേര്‍ത്തുവെച്ചാണ് നടിയുടെ മുഖം ഒരുക്കിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇത് വൈറലായി മാറിയിട്ടുണ്ട്.

ചുവന്ന ബിക്കിനിയില്‍ നില്‍ക്കുന്ന കൊളംബിയന്‍ മോഡലായ ദാനിയോ വിയ്യാറീയലിന്റെ ശരീരത്തേക്കാണ് രശ്മികയുടെ മുഖം ഇന്‍സേര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് നടി ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സിന്റെ കൃത്രിമത്വത്തിന് ഇരയാകുന്നത്. ആറു മാസം മുമ്പായിരുന്നു നടി ആദ്യം ഡീപ്‌ഫേയ്ക്കിന് ഇരയായത്. ഇത് വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ വിവാദത്തില്‍ നടി മറുപടി നല്‍കിയിട്ടില്ല.

2023 നവംബറില്‍ ഉണ്ടായ സംഭവത്തില്‍ നടിയുടെ മുഖം മോര്‍ഫ് ചെയ്ത് ഉപയോഗിക്കുകയായിരുന്നു. സംഭവത്തില്‍ 2024 ജനുവരിയില്‍ വീഡിയോയ്ക്ക് പിന്നിലുള്ളയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇന്ത്യയില്‍ മറ്റനേകം പേര്‍ ഡീപ്‌ഫേയ്ക്കിന് ഇരയായിരുന്നു. 2024 ഏപ്രിലില്‍ കൊളംബിയന്‍ മോഡല്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത വെള്ളച്ചാട്ടത്തിനരികില്‍ നില്‍ക്കുന്ന ബിക്കിനി ചിത്രത്തിലേക്കാണ് രശ്മികയുടെ മുഖം ഡീപ്‌ഫേക്ക് ചെയ്ത് ഇന്‍സേര്‍ട്ട് ചെയ്ത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിച്ചത്.