Oddly News

ഈ ‘ഒറ്റക്കൊമ്പന്‍’ കാടിറങ്ങിയത് യു.കെ.യില്‍, മലയാളികളുടെ ‘നാടന്‍ വാറ്റ്’ വമ്പന്‍ ഹിറ്റ്

ലണ്ടന്‍; നമ്മള്‍ മലയാളികളുടെ ‘നാടന്‍ വാറ്റ് ‘ ഇപ്പോളിതാ അങ്ങ് യു കെയിലും ശ്രദ്ധേയമാവുന്നു. ലണ്ടനില്‍ സ്ഥിര താമസക്കാരനായ കോഴിക്കോട് സ്വദേശി ബിനു മാണിയാണ് യു കെയില്‍ സര്‍ക്കാര്‍ അനുമതിയോടെ നാടന്‍ വാറ്റ് എത്തിച്ചിരിക്കുന്നത്. ഒറ്റ കൊമ്പന്‍ എന്ന പേര് നല്‍കിയിരുന്ന ഇത് ഏപ്രില്‍ 15 മുതല്‍ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ എത്തിതുടങ്ങും.

കേരളത്തിലെ വാറ്റുകാരുടെ നാടന്‍ വിദ്യകളും വേണ്ട രീതിയില്‍ മാറ്റങ്ങളും വരുത്തിയാണ് സര്‍ക്കാരിന്റെ അനുമതിയോടെ ഒറ്റ കൊമ്പന്‍ ബ്രാന്‍ഡ് എത്തിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ രാജ്യന്തര വിപണികളില്‍ തനി നാടന്‍ മദ്യം വില്‍ക്കുന്നത് കണ്ട് എന്തുകൊണ്ട് നാടന്‍ വാറ്റിനെ യുകെയില്‍ അവതരിപ്പിച്ചുകൂടായെന്ന ആശയം ബിനുവിന്റെ മനസ്സില്‍ 12വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടാകുന്നത്. പിന്നീട് ഒട്ടും തന്നെ വൈകിയില്ല. വേണ്ട രീതിയില്‍ പഠനങ്ങള്‍ നടത്തി യുകെ സര്‍ക്കാരിന്റെ അനുമതിയോടെ 8 മാസത്തിന് മുമ്പ് ഡിസ്റ്റലറി വഴി മദ്യനിര്‍മാണത്തിന് തുടക്കം കുറിച്ചു.

ഇപ്പോല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇത് ലഭ്യമല്ലെങ്കിലും യു കെ മലയാളികള്‍ക്കിടയില്‍ ഒറ്റ കൊമ്പന്‍ പാഴ്‌സല്‍ രൂപത്തിലെത്തി തുടങ്ങി. 700 മില്ലി ലിറ്ററിന്റെ ഒരു കുപ്പിക്ക് ഈടാക്കുന്നത് 35.50 പൗണ്ടാണ്. രണ്ട് കുപ്പി വീതമാണ് ലഭിക്കുക. കുപ്പിയില്‍ നാടന്‍ വാറ്റെന്ന് മലയാളവും ഹിന്ദിയും അടക്കം പല ഭാഷകളില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. ഈ സംരംഭത്തിന് ബിനുവിന് കൂട്ടായി തിരുവനന്തപുരം സ്വദേശിയായ ബി അജിത്കുമാറുമുണ്ട ഒപ്പം. ഏകദേശം 65 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഒറ്റക്കൊമ്പന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)