Lifestyle

രണ്ട് പുരുഷന്മാരോടൊപ്പം സന്തോഷകരമായ ദാമ്പത്യം ;  ഈ പ്രണയ പരിശീലക പറയുന്നു

രണ്ട് പുരുഷന്മാരോടൊപ്പം സന്തോഷകരമായി ദാമ്പത്യം കൊണ്ട് പോകുന്ന ഒരു സ്ത്രീയുടെ ജീവിതമാണ് ശ്രദ്ധേയമാകുന്നത്. കെനിയ സ്റ്റീവന്‍സ് എന്ന യുവതിയാണ് തന്റെ ജീവിതം കൊണ്ട് ശ്രദ്ധേയ ആകുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയ ആയ ഇവര്‍ 26 വര്‍ഷമായി ആദ്യ ഭര്‍ത്താവിനൊപ്പവും 10 വര്‍ഷമായി രണ്ടാമത്തെ ഭര്‍ത്താവിനൊപ്പവുമാണ് ജീവിയ്ക്കുന്നത്. കാള്‍, ടൈഗര്‍ എന്നിങ്ങനെയാണ് ഇവരുടെ ഭര്‍ത്താക്കന്മാരുടെ പേര്. ഒരു വീഡിയോയിലൂടെയാണ് കെനിയ തന്റെ ഭര്‍ത്താക്കന്മാരെ പരിചയപ്പെടുത്തിയത്.

തന്റെ ആദ്യ ഭര്‍ത്താവിനെ പരാമര്‍ശിച്ച്, അവന്റെ പേര് കാള്‍ എന്നാണെന്നും 26 വര്‍ഷമായി ഒരുമിച്ചാണെന്നും പറയുന്നു. കഴിഞ്ഞ 10 വര്‍ഷമായി താന്‍ ചെലവഴിച്ച രണ്ടാമത്തെ ഭര്‍ത്താവായ ടൈഗറെയും അവര്‍ പരിചയപ്പെടുത്തുന്നു. താനും കാളും രണ്ടും സംരംഭകരാണെന്നും നിരവധി ഓണ്‍ലൈന്‍ കമ്പനികള്‍ കൈകാര്യം ചെയ്യുകയും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്യുന്നുവെന്നും കെനിയ വിശദീകരിച്ചു. അതേസമയം കെനിയക്കൊപ്പം ചേരുന്നതിന് മുമ്പ്, സ്റ്റോക്ക് മാര്‍ക്കറ്റ് ഡാറ്റ വിശകലനം ചെയ്യുന്ന ഒരു നിക്ഷേപകനായിരുന്നു അദ്ദേഹം എന്നാണ് അവരുടെ രണ്ടാമത്തെ ഭര്‍ത്താവായ ടൈഗര്‍ പറഞ്ഞത്. കാളുമായുള്ള വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷമാണ് അവര്‍ അടുത്ത വ്യക്തിയുമായി പ്രണയത്തിലായത്.

ബന്ധങ്ങളുടെക്കുറിച്ചുള്ള വിദഗ്ധയും പ്രണയ പരിശീലകയുമാണ് കെനിയ സ്റ്റീവന്‍സ്. പ്രോഗ്രസീവ് ലവ് എന്ന അക്കാദമിയും നടത്തുന്നു. തന്നെ ആഴത്തില്‍ സ്‌നേഹിക്കുന്ന രണ്ട് ഭര്‍ത്താക്കന്മാര്‍പ്പമാണ് ജീവിക്കുന്നതെന്ന് കെനിയ സ്റ്റീവന്‍സ് പറയുന്നു. @sharpshoot_media എന്ന ഫോട്ടോഗ്രാഫി പേജാണ് കെനിയയുടേയും ഭര്‍ത്താക്കന്മാരുടേയും വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.